ETV Bharat / state

കാറളം വിഷ്‌ണു വധക്കേസ്; മൂന്ന് പേർ കൂടി പൊലീസ് പിടിയില്‍

ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒൻപതായി. എടക്കുളം സ്വദേശി അഗ്നിനേഷ് (21), സഹോദരൻ അഖില്‍ (22), താണിശേരി സ്വദേശി അക്ഷയ് (18) എന്നിവരാണ് പിടിയിലായത്

Aresst  കാറളം വിഷ്‌ണു വധക്കേസ്  കാറളം കൊലപാതകം  വിഷ്ണു വാഹിദ് വധക്കേസ്  karalam vishnu murder  karalam murder  thrissur murder case  karalam vishnu murder case arrest
കാറളം വിഷ്‌ണു വധക്കേസ്; മൂന്ന് പേർ കൂടി പൊലീസ് പിടിയില്‍
author img

By

Published : May 3, 2020, 7:32 PM IST

തൃശൂർ: കാറളത്ത് യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേർ കൂടി പൊലീസ് പിടിയിലായി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒൻപതായി. എടക്കുളം സ്വദേശി അഗ്നിനേഷ് (21), സഹോദരൻ അഖില്‍ (22), താണിശേരി സ്വദേശി അക്ഷയ് (18) എന്നിവരാണ് പിടിയിലായത്. ഡിവൈഎസ്‌പി ഫെയ്‌മസ് വർഗീസ്, സിഐമാരായ എം.ജെ ജിജോ, കെ.എസ് സന്ദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

കേസില്‍ നേരത്തെ ആറ് പേരെ പൊലീസ് പിടികൂടിയിരുന്നു. കാറളം സ്വദേശിയായ ഉണ്ണിക്കണ്ണന്‍ (52), മക്കളായ വിഷ്ണു(25), വിവേക്(24), പറമ്പന്‍ വീട്ടില്‍ വിശാഖ്(20) സഹോദരന്‍ വിഷ്ണു(22), എടക്കുളം സ്വദേശി മുരുകേഷ്(22) എന്നിവരെയാണ് നേരത്തെ പിടികൂടിയത്. പ്രതിയായ ഉണ്ണിക്കണ്ണന്‍റെ വീട്ടില്‍ നിന്നും ആക്രണത്തിന് ഉപയോഗിച്ചിരുന്ന ആയുധങ്ങള്‍ പൊലീസ് കണ്ടെത്തി. ഭരണി ആഘോഷത്തിനിടെ നടന്ന തർക്കത്തെ തുടർന്നുണ്ടായ വൈരാഗ്യമാണ് കാറളം സ്വദേശി വിഷ്ണു വാഹിദിന്‍റെ കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിനിടെ വെട്ടേറ്റ കാറളം സ്വദേശി സേതുവിനെ മാർച്ച് 2ന് പ്രതികൾ സംഘം ചേർന്ന് ആക്രമിച്ചിരുന്നു. ഇയാളുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. ഇതേ തുടർന്നുണ്ടായ തർക്കം പറഞ്ഞ് തീർക്കാമെന്ന് പറഞ്ഞ് പ്രതികൾ കൊല്ലപ്പെട്ട വിഷ്ണു വാഹിദ് അടക്കമുള്ളവരെ കാറളം പള്ളത്തെ കൊയ്ത്ത് പാടത്തേക്ക് വിളിച്ച് വരുത്തി ആക്രമിക്കുകയായിരുന്നു. വിഷ്‌ണുവിന്‍റെ കൂടെയുണ്ടായിരുന്ന സേതു, ശിവ, സുമേഷ്, ആഷിഖ് എന്നിവരെ വാൾ കൊണ്ട് വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. ഇവർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കാറളം മുൻ പഞ്ചായത്ത് പ്രസിഡന്‍റ് പുല്ലത്തറ ചങ്കരംങ്കണ്ടത്ത് സി.വി.വാസുവിന്‍റെ മകനാണ് വിഷ്‌ണു വാഹിദ്. സിഐമാരായ എം.ജെ ജിജോ, കെ.എസ്.സന്ദീപ്‌ കുമാർ, എസ്ഐമാരായ വി.വി വിമൽ, കെ.എസ് സുശാന്ത്, സീനിയർ സിപിഒ സജീവ്കുമാർ, സിപിഒമാരായ മുരുകദാസ്, സജീവ് കുമാർ, ഷാനവാസ്, ഉണ്ണിക്കൃഷ്ണൻ, വിപിൻദാസ്, ധനേഷ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.