ETV Bharat / state

മാവോയിസ്റ്റ് അജിതയുടെ മൃതദേഹം ഗുരുവായൂരില്‍ പൊലീസ് സംസ്കരിച്ചു

തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹമാണ് പൊലീസിന്‍റെ നേതൃത്വത്തിൽ ഗുരുവായൂർ കോട്ടപ്പടി പൊതുശ്‌മശാനത്തില്‍ സംസ്‌കരിച്ചത്

പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് അജിതയുടെ മൃതദേഹം പൊലീസ് സംസ്കരിച്ചു
author img

By

Published : Nov 21, 2019, 3:04 PM IST

Updated : Nov 21, 2019, 3:36 PM IST

തൃശൂർ: മഞ്ചിക്കണ്ടിയിൽ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് അജിതയുടെ മൃതദേഹം പൊലീസ് സംസ്കരിച്ചു. ഗുരുവായൂർ നഗരസഭയുടെ പൊതുശ്‌മശാനത്തിലാണ് മൃതദേഹം സംസ്കരിച്ചത്. വെടിവെയ്‌പിൽ കൊല്ലപ്പെട്ട നാല് മാവോയിസ്റ്റുകളില്‍ തമിഴ്‌നാട് സ്വദേശികളായ മണിവാസകം, കാർത്തി എന്നിവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾ സ്വീകരിച്ച് സ്വദേശത്തേക്ക് കൊണ്ടുപോയിരുന്നു. എന്നാൽ ബന്ധുക്കൾ എത്താത്തതിനാല്‍ അജിതയുടെയും അരവിന്ദൻ്റെയും മൃതദേഹം മോർച്ചറിയില്‍ സൂക്ഷിക്കുകയായിരുന്നു.

മാവോയിസ്റ്റ് അജിതയുടെ മൃതദേഹം ഗുരുവായൂരില്‍ പൊലീസ് സംസ്കരിച്ചു

രാവിലെ ഒമ്പതോടെ തൃശ്ശൂര്‍ മെഡിക്കൽ കോളജ് മോർച്ചറിയിൽ നിന്നും പുറത്തെടുത്ത മൃതദേഹത്തിൽ എം.എൻ.രാവുണ്ണി, ഷൈന, ഷാന്‍റോലാൽ, സി.എ. അജിതൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ പതാക പുതപ്പിച്ചും മുദ്രാവാക്യം വിളിച്ചും അന്ത്യോപചാരമർപ്പിച്ചു.

അജിതയുടെ അമ്മയെന്നവകാശപ്പെട്ട സ്വർണം എന്ന സ്ത്രീയെ പൊലീസ് ഇടപെടലിലൂടെ മൃതദേഹം കാണിച്ചു. എന്നാൽ സ്ഥിരീകരിക്കാൻ ശ്രമിക്കാതെ ധൃതിയിൽ പൊലീസ് അജിതയുടെ മൃതദേഹം സംസ്കരിച്ചത് ശരിയായില്ലെന്നാണ് പ്രവർത്തകർ പറഞ്ഞു. അഡി.കമ്മീഷണർമാരുടെ നേതൃത്വത്തിൽ സ്ഥലത്ത് കനത്ത പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി പതിനൊന്ന് മണിയോടെയാണ് ഗുരുവായൂർ നഗരസഭാ ക്രിമറ്റോറിയത്തിൽ സംസ്കാരം നടത്തിയത്. സംസ്കാര ചടങ്ങുകൾ കാണുന്നതിന് പ്രവർത്തകരെ വിലക്കിയിരുന്നില്ല.

മുൻപ് കാർത്തിയുടെ മൃതദേഹം തൃശ്ശൂരിൽ സംസ്കരിക്കാൻ ബന്ധുക്കൾ താൽപ്പര്യം പ്രകടിപ്പിച്ചെങ്കിലും സുരക്ഷാ പ്രശ്നമുണ്ടാകുമെന്ന പൊലീസ് റിപ്പോർട്ട് പ്രകാരം കലക്ടർ അനുമതി നിഷേധിക്കുകയായിരുന്നു. മോർച്ചറിയിൽ അവശേഷിക്കുന്ന അരവിന്ദൻ്റെ മൃതദേഹം ഡിഎൻ എ പരിശോധനകൾക്ക് ശേഷമാകും സംസ്ക്കരിക്കുക.

Intro:പാലക്കാട് മഞ്ചക്കണ്ടിയിൽ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് അജിതയുടെ മൃതദേഹം പൊലീസ് സംസ്കരിച്ചു. ഗുരുവായൂർ നഗരസഭയുടെ ക്രിമിറ്റോറിയത്തിലാണ് മൃതദേഹം സംസ്കരിച്ചത്.Body:പാലക്കാട് മഞ്ചക്കണ്ടിയിൽ തണ്ടർബോൾട്ട് സേനയുമായുണ്ടായ വെടിവെപ്പ്ൽ കൊല്ലപ്പെട്ട നാല് മാവോയിസ്റ്റ്കളിൽ തമിഴ്നാട് സ്വദേശികളായ മണിവാസകം,കാർത്തി എന്നിവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾ സ്വീകരിക്കുകയും സ്വദേശത്തേക്ക് കൊണ്ടുപോകുകയും ചെയ്തിരിന്നു.എന്നാൽ ഏറ്റെടുക്കൽ ബന്ധുക്കളെത്താതെ തൃശ്ശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന രണ്ട് മൃതദേഹങ്ങളിൽ അജിതയുടെ മൃതദേഹമാണ് പോലീസിന്റെ നേതൃത്വത്തിൽ സംസ്കരിച്ചത്.രാവിലെ ഒമ്പതോടെ തൃശ്ശൂര്‍ മെഡിക്കൽ കോളേജ് മോർച്ചറിയിൽ നിന്നും പുറത്തിറക്കിയ മൃതേഹത്തിൽ എം.എൻ.രാവുണ്ണി, ഷൈന, ഷാൻറോലാൽ,സി.എ.അജിതൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ പതാക പുതപ്പിച്ചും മുദ്രാവാക്യം വിളിച്ചും പ്രവർത്തകർ അന്ത്യോപചാരമർപ്പിച്ചു....

ഹോൾഡ് അന്ത്യോപചാരം

അജിതയുടെ അമ്മയെന്നവകാശപ്പെട്ട സ്വർണം എന്ന സ്ത്രീയെ പോലീസ് ഇടപെടലിലൂടെ മൃതദേഹം കാണിച്ചു സ്ഥിതീകരിക്കാൻ ശ്രമിക്കാതെ ധൃതിയിൽ പോലീസ് അജിതയുടെ മൃതദേഹം സംസ്കരിച്ചത് ശരിയായില്ലെന്ന് പോരാട്ടം പ്രവർത്തകർ അഭിപ്രായപ്പെട്ടു.

ബൈറ്റ് ഷൈന

അഡി.കമ്മീഷണർമാരുടെ നേതൃത്വത്തിൽ കനത്ത പൊലീസ് സുരക്ഷയും മെഡിക്കൽ കോളേജ് പരിസരത്തും മൃതദേഹം ഗുരുവായൂരിലേക്ക് കൊണ്ടു പോകുമ്പോഴും ഒരുക്കിയിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി പതിനൊന്ന് മണിയോടെ ഗുരുവായൂർ നഗരസഭാ ക്രമിറ്റോറിയത്തിൽ സംസ്കാരം നടത്തി. സംസ്കാര ചടങ്ങുകൾ കാണുന്നതിനും പ്രവർത്തകരെ വിലക്കിയിരുന്നില്ല.മുൻപ് കാർത്തിയുടെ മൃതദേഹം തൃശ്ശൂരിൽ സംസ്കരിക്കാൻ ബന്ധുക്കൾ താൽപ്പര്യം പ്രകടിപ്പിച്ചെങ്കിലും സുരക്ഷാ പ്രശ്നമുണ്ടാകുമെന്ന പോലീസ് റിപ്പോർട്ട് പ്രകാരം കളക്ടർ അനുമതി നിഷേധിക്കുകയായിരുന്നു.ഇനി മോർച്ചറിയിൽ അവശേഷിക്കുന്ന അരവിന്ദ്ന്റെ മൃതദേഹം ഡിഎൻ എ പരിശോധനകൾക്ക് ശേഷമാകും സാംസ്‌ക്കാരിക്കുക.

ഇ ടിവി ഭാരത്
തൃശ്ശൂർ

Conclusion:
Last Updated : Nov 21, 2019, 3:36 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.