ETV Bharat / state

തായം കളിയുടെ ആവേശത്തിലുണര്‍ന്ന് ഓണക്കാലത്തെ വരവേല്‍ക്കാനൊരുങ്ങി തൃശൂര്‍ - ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

തൃശൂര്‍ ജില്ലയിലെ ഗുരുവായൂരിനടുത്ത കണ്ടാണശ്ശേരിയില്‍ ഓണക്കാലത്ത് തായം കളി സജീവമാകുകയാണ്

thayam kali in thrissu  thayam kali in thrissur district during onam  thayam kali  onakali  thrissur thayam kali  latest news in thrissur  latest news today  ഓണക്കാലത്തെ വരവേല്‍ക്കാനൊരുങ്ങി തൃശൂര്‍  onam news thrissur  തായം കളി  തൃശൂര്‍ ജില്ലയിലെ ഗുരുവായൂരിനടുത്ത കണ്ടാണശ്ശേരി  ഓണക്കാലത്ത് തായം കളി സജീവമാകുകയാണ്  നാടൻ കളികൾ  തൃശൂര്‍ ഏറ്റവും പുതിയ വാര്‍ത്ത  തൃശൂര്‍ ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  തൃശൂര്‍ ഓണം
തായം കളിയുടെ ആവേശത്തിലുണര്‍ന്ന് ഓണക്കാലത്തെ വരവേല്‍ക്കാനൊരുങ്ങി തൃശൂര്‍
author img

By

Published : Sep 6, 2022, 8:36 PM IST

തൃശൂര്‍: ഓണക്കാലമെന്നാല്‍ നാടൻ കളികൾ നിറയുന്ന കാലം കൂടിയാണ്. അത്തരത്തിൽ ഒരു നാടൻ ഇനമാണ് തായം കളി. തൃശൂരിൽ ഓണക്കാലത്ത് സ്ഥിരമായി പ്രഫഷണലായി തായം കളി നടക്കുന്ന ഇടമാണ് ഗുരുവായൂരിനടുത്ത കണ്ടാണശ്ശേരി.

അഞ്ച് കവിടികൾ, പത്ത് കരുക്കൾ, ഒരു കളം, അതിൽ കള്ളികൾ, തലക്കുമീതെ ചുഴറ്റിയെറിയുന്ന കവിടികൾ നിലം പതിക്കുന്നതിനെ ആശ്രയിച്ച് കരുക്കള്‍ നീക്കുന്നതാണ് തായം കളി. കണ്ടാണശ്ശേരിയിൽ തലമുറകളായി തായം തുടരുന്നുണ്ട്. 1989 മുതലാണ് വിജയികള്‍ക്ക് സമ്മാനം ഏര്‍പ്പെടുത്തി പ്രഫഷണല്‍ രീതിയില്‍ തായം കളി ആരംഭിച്ചത്.

തായം കളിയുടെ ആവേശത്തിലുണര്‍ന്ന് ഓണക്കാലത്തെ വരവേല്‍ക്കാനൊരുങ്ങി തൃശൂര്‍

കളിക്കാർക്ക് പ്രായമൊരു പ്രശ്നമല്ല. കൈപ്പത്തിയിൽ കവിടികൾ ചേർത്തുവച്ച് ചുഴറ്റിയെറിയുന്നതിലും ആവശ്യമുള്ള എണ്ണം കൃത്യമായി വീഴ്ത്തുന്നതിലും വേണം വൈദഗ്ധ്യം. വിപുലമായ രീതിയില്‍ ഇതുപോലെ വീറും വാശിയും നിറഞ്ഞ മത്സരങ്ങള്‍ ഒരു പക്ഷേ ഇവിടെ മാത്രമായിരിക്കും. കണ്ടാണശ്ശേരിയില്‍ മാത്രമല്ല, തൃശ്ശൂര്‍ ജില്ലയുടെ വിവിധ ഇടങ്ങളിലും തായംകളി പ്രചാരത്തിലുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.