ETV Bharat / state

Suicide Attempt Infront Of Police Station Thrissur: ഭാര്യയെ തല്ലിയതിന് പൊലീസ് വിളിപ്പിച്ചു; വന്നപാടെ സ്റ്റേഷന് മുന്നില്‍ ആത്മഹത്യ ശ്രമം

author img

By ETV Bharat Kerala Team

Published : Oct 6, 2023, 9:36 AM IST

Updated : Oct 6, 2023, 1:33 PM IST

Suicide attempt at Police Station: മാള പൊലീസ് സ്റ്റേഷന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ച് 45കാരൻ. ഇന്നലെയായിരുന്നു സംഭവം. ഇയാളെ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Suicide Attempt Infront Of Police Station  Suicide attempt at Police Station  Thrissur Police Station Suicide Attempt  Suicide Attempt Thrissur Mala  man suicide attempt Police Station Thrissur  ആത്മഹത്യ ശ്രമം  പൊലീസ് സ്റ്റേഷന് മുന്നില്‍ ആത്മഹത്യ  പൊലീസ് സ്റ്റേഷൻ ആത്മഹത്യ ശ്രമം  മാള പൊലീസ് സ്റ്റേഷൻ ഗൃഹനാഥന്‍റെ ആത്മഹത്യ ശ്രമം  തൃശൂർ മാള പൊലീസ് സ്റ്റേഷൻ ആത്മഹത്യ ശ്രമം
Suicide Attempt Infront Of Police Station Thrissur

തൃശൂര്‍ : മാള പൊലീസ് സ്റ്റേഷന് മുന്നില്‍ ഗൃഹനാഥന്‍റെ ആത്മഹത്യ ശ്രമം. കുഴൂർ സൗത്ത് താണിശേരി സ്വദേശി വിനോദാണ് (45) ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്നലെ (ഒക്‌ടോബർ 5) വൈകിട്ട് 6.30ഓടെയായിരുന്നു സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്ന് വിനോദിന്‍റെ ഭാര്യയുടെ പരാതിയില്‍ വിനോദിനെയും ഭാര്യയെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു.

കഴിഞ്ഞ ദിവസം കുടുംബ വഴക്കിനിടെ വിനോദ് ഭാര്യ സിജിയെ മർദിച്ചതായി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. മർദനമേറ്റ സിജി മാള സര്‍ക്കാര്‍ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്‌തിരുന്നു. സിജിയുടെ പരാതിയെ തുടർന്ന് വിനോദിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയായിരുന്നു.

ഇന്നലെ വെെകിട്ട് ആറരയോടെ സ്റ്റേഷനിൽ എത്തിയ വിനോദ് ആത്മഹത്യ ശ്രമം നടത്തുകയായിരുന്നു. ഉടന്‍ വിനോദിനെ തൊട്ടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. വിനോദ് അപകടനില തരണം ചെയ്‌തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം, ഭാര്യയുടെ പരാതിയില്‍ വിനോദിനെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 104, 0471- 2552056. മൈത്രി 0484 2540530, തണല്‍ 0495 2760000, ദിശ 1056

Also read: Family Tries To Commit Suicide: സഹകരണ ബാങ്കിന്‍റെ ജപ്‌തി നോട്ടിസ് ലഭിച്ചു; കൊരട്ടിയിൽ മൂന്നംഗ കുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ചു

പഞ്ചായത്ത് കെട്ടിടത്തിൽ കയറി ആത്മഹത്യ ഭീഷണി : കോട്ടയത്ത് കൃഷിയിടത്തില്‍ വെള്ളമില്ലാത്തതിനെ തുടർന്ന് കൃഷി പ്രതിസന്ധിയിലായ നെൽ കർഷകൻ പഞ്ചായത്ത് കെട്ടിടത്തിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നു. കോട്ടയം തിരുവാർപ്പ് പഞ്ചായത്ത് കെട്ടിടത്തിന് മുകളിൽ കയറിയായിരുന്നു കർഷകന്‍റെ ആത്മഹത്യ ഭീഷണി. ബിജുമോൻ എന്ന കർഷകനാണ് കൃഷിയിടത്തിലേക്ക് വെള്ളമെത്തിക്കാൻ അയൽവാസി തടസം നിൽക്കുന്നുവെന്ന് ആരോപിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയത്.

അയൽവാസി നൽകിയ കേസ് നിലനിൽക്കുന്നതിനാൽ സ്വന്തം കൃഷിയിടത്തിലേക്ക് വെള്ളം എത്തിക്കാൻ കഴിയുന്നില്ലെന്നായിരുന്നു ബിജുവിന്‍റെ പരാതി. കഴിഞ്ഞ ഏഴ് വർഷമായി അയൽവാസി വയലിലേക്ക് വെള്ളം കടത്തിവിടാൻ അനുവദിക്കുന്നില്ലെന്നും പാടത്തേക്കുള്ള ചാൽ അടക്കുകയും ചെയ്‌തുവെന്നാണ് ബിജുവിന്‍റെ ആരോപണം. വെള്ളച്ചാൽ തുറക്കണം എന്നാവശ്യപ്പെട്ട് വർഷങ്ങളായി കൃഷി ഓഫിസിലും പഞ്ചായത്ത് ഓഫിസിലും കയറിയിറങ്ങിയെന്നും എന്നാൽ നീതി ലഭിച്ചില്ലെന്നും കർഷകൻ പറഞ്ഞു.

തോട് തുറക്കാൻ പറ്റാത്ത വിധം അയൽവാസി കോടതിയിൽ നിന്നു ഉത്തരവ് സമ്പാദിച്ചതോടെ പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് കെട്ടിടത്തിന്‍റെ മുകളിൽ കയറി ബിജു ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. പൊലീസും ഫയർ ഫോഴ്‌സുമെത്തി അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും ബിജു താഴെയിറങ്ങിയില്ല. പിന്നീട് പ്രശ്‌നം, പരിഹരിക്കാമെന്ന് തഹസിൽദാർ ഉറപ്പ് നൽകിയതോടെയാണ് ബിജു താഴേക്കിറങ്ങിയത്.

അതേസമയം, ബിജുവിന്‍റെ പ്രശ്‌നത്തിൽ ഇടപെട്ടുവെന്നും കേസ് കോടതിയുടെ പരിധിയിലായതിനാൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്നും പഞ്ചായത്ത് പ്രസിഡന്‍റ് വ്യക്തമാക്കി. പുഞ്ച കൃഷി ഓഫിസ് ഇടപെട്ടാൽ പ്രശ്‌നം പരിഹരിക്കാമെന്നാണ് ബിജുവിന്‍റെ വാദം. കൃഷിയല്ലാതെ ജീവിക്കാൻ മാർഗ്ഗമില്ലെന്നും ബന്ധപ്പെട്ടവർ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ കുടുംബം ഒന്നാകെ ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും കർഷകൻ പറഞ്ഞു.

Read More: കൃഷിയിടത്തില്‍ വെള്ളമില്ല; പഞ്ചായത്ത് കെട്ടിടത്തിൽ കയറി കര്‍ഷകന്‍റെ ആത്മഹത്യ ഭീഷണി

Last Updated : Oct 6, 2023, 1:33 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.