ETV Bharat / state

ഭിന്നശേഷിക്കാരനായ ഗായകൻ ഗാനമേളക്കിടെ കുഴഞ്ഞ് വീണ് മരിച്ചു - കൊടുങ്ങല്ലൂർ എആർ ആശുപത്രി

തൃശൂര്‍ മതിലകം സെന്‍റര്‍ മുള്ളച്ചാം വീട്ടില്‍ അബ്‌ദുല്‍ കബീര്‍ ആണ് മരിച്ചത്. ഇന്നലെ രാത്രി 9.45ഓടെയാണ് സംഭവം. മതിലകം പുന്നക്കബസാര്‍ ആക്‌ട്‌സിന്‍റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ഗാനമേളക്കിടെയാണ് മരണം

Specially challenged singer Abdul Kabeer death  Specially challenged singer died  singer died during musical program  Specially challenged singer Abdul Kabeer  singer Abdul Kabeer death  singer Abdul Kabeer died during musical program  ഗായകൻ ഗാനമേളക്കിടെ കുഴഞ്ഞ് വീണ് മരിച്ചു  മുള്ളച്ചാം വീട്ടില്‍ അബ്‌ദുല്‍ കബീര്‍  ഭിന്നശേഷിക്കാരനായ ഗായകൻ അബ്‌ദുല്‍ കബീര്‍  ഭിന്നശേഷിക്കാരനായ ഗായകൻ കുഴഞ്ഞ് വീണ് മരിച്ചു  കൊടുങ്ങല്ലൂർ എആർ ആശുപത്രി  മതിലകം ജുമാ മസ്‌ജിദ്
അബ്‌ദുല്‍ കബീര്‍
author img

By

Published : Feb 23, 2023, 12:43 PM IST

അബ്‌ദുല്‍ കബീര്‍ അവസാനമായി പാടുന്നതിന്‍റെ ദൃശ്യം

തൃശൂര്‍: ഭിന്നശേഷിക്കാരനായ ഗായകൻ ഗാനമേളക്കിടെ കുഴഞ്ഞ് വീണ് മരിച്ചു. തൃശൂർ മതിലകം സെന്‍ററിനടുത്ത് മുള്ളച്ചാം വീട്ടിൽ പരേതനായ ഹംസയുടെ മകൻ അബ്‌ദുൽ കബീർ ആണ് മരിച്ചത്. 42 വയസായിരുന്നു.

മതിലകം പുന്നക്കബസാർ ആക്‌ട്‌സിന്‍റെ പത്താം വാർഷികത്തോട് അനുബന്ധിച്ച് റാക്ക് ഓഡിറ്റോറിയത്തിൽ ഇന്നലെ നടന്ന ഭിന്നശേഷിക്കാരുടെ 'മ്യൂസിക്ക് ഓൺ വീൽസ്' ഗാനമേളയില്‍ പാടുകയായിരുന്നു കബീര്‍. പാട്ടു പാടിയ ശേഷം കബീർ ഇറങ്ങി വന്ന് തന്‍റെ മുച്ചക്ര സ്‌കൂട്ടറിൽ ഇരുന്നു. ഇതിനിടെയാണ് കുഴഞ്ഞ് വീണത്.

ഉടനെ ആക്‌ട്‌സ് ആംബുലൻസിൽ കൊടുങ്ങല്ലൂർ എആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ അംഗമാണ്. ഖബറടക്കം വ്യാഴാഴ്‌ച മതിലകം ജുമുഅ മസ്‌ജിദ് ഖബർസ്ഥാനിൽ നടക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.