തൃശൂര്‍: കേരളത്തിൽ ഏറ്റവുമധികം കടലാമകൾ മുട്ടയിടുന്ന കടല്‍ത്തീരം എന്ന ഖ്യാതിയുള്ള ചാവക്കാട് കടപ്പുറത്ത് ഇക്കൊല്ലം കടലാമകള്‍ മുട്ടയിടാൻ എത്തിയില്ല. മുൻവർഷങ്ങളിൽ ഇതേസമയത്ത് നൂറുകണക്കിന് കടലാമകളാണ് ഇവിടെ എത്തിയിരുന്നത്. ഇക്കൊല്ലം ഒന്നും പോലും എത്താത്തതിനെ ആശങ്കയോടെ നോക്കി കാണുകയാണ് കടലാമ സംരക്ഷകർ. സാധാരണ ഒക്ടോബർ മാസത്തിന്റെ അവസാനമാണ് കടലാമകൾ മുട്ടായിടാനായി കൂട്ടത്തോടെ തൃശൂർ ജില്ലയിലെ ചാവക്കാട് എടക്കഴിയൂർ തീരത്ത് എത്താറുള്ളത്. ആഗോളകാലാവസ്ഥ വ്യതിയാനത്തെത്തുടര്‍ന്ന് കേരളത്തിന്‍റെ തീരപ്രദേശങ്ങളില്‍ മുട്ടയിടാനെത്തുന്ന ആമകളുടെ എണ്ണത്തില്‍ ഗണ്യമായി കുറവ് വന്നിട്ടുണ്ടെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്.
ചാവക്കാട് കടപ്പുറത്ത് ഇക്കൊല്ലം കടലാമകളെത്തിയില്ല; ആശങ്കയോടെ കടലാമ സംരക്ഷകര്‍ - sea-turtle
എല്ലാ വര്‍ഷവും ഈ തീര പ്രദേശത്ത് നൂറു കണക്കിന് കടലാമകളാണ് മുട്ടയിടാൻ എത്തുന്നത്. കടല്‍ മലിനീകരണവും പ്ലാസ്റ്റിക് മാലിന്യവും കടലാമകളുടെ ഉന്മൂലനത്തിന് കാരണമാകുന്നുവെന്നാണ് സൂചന
തൃശൂര്‍: കേരളത്തിൽ ഏറ്റവുമധികം കടലാമകൾ മുട്ടയിടുന്ന കടല്‍ത്തീരം എന്ന ഖ്യാതിയുള്ള ചാവക്കാട് കടപ്പുറത്ത് ഇക്കൊല്ലം കടലാമകള്‍ മുട്ടയിടാൻ എത്തിയില്ല. മുൻവർഷങ്ങളിൽ ഇതേസമയത്ത് നൂറുകണക്കിന് കടലാമകളാണ് ഇവിടെ എത്തിയിരുന്നത്. ഇക്കൊല്ലം ഒന്നും പോലും എത്താത്തതിനെ ആശങ്കയോടെ നോക്കി കാണുകയാണ് കടലാമ സംരക്ഷകർ. സാധാരണ ഒക്ടോബർ മാസത്തിന്റെ അവസാനമാണ് കടലാമകൾ മുട്ടായിടാനായി കൂട്ടത്തോടെ തൃശൂർ ജില്ലയിലെ ചാവക്കാട് എടക്കഴിയൂർ തീരത്ത് എത്താറുള്ളത്. ആഗോളകാലാവസ്ഥ വ്യതിയാനത്തെത്തുടര്‍ന്ന് കേരളത്തിന്‍റെ തീരപ്രദേശങ്ങളില്‍ മുട്ടയിടാനെത്തുന്ന ആമകളുടെ എണ്ണത്തില്‍ ഗണ്യമായി കുറവ് വന്നിട്ടുണ്ടെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്.
Body:സാധാരണ ഒക്ടോബർ മാസത്തിന്റെ അവസാനമാണ് കടലാമകൾ മുട്ടായിടാനായി കൂട്ടത്തോടെ കേരള തീരത്തെത്താറുള്ളത്.പ്രജനനത്തിനായി കടലാമകൾ കേരളത്തിൽ ഏറ്റവുമധികം എത്താറുള്ളത് തൃശ്ശൂർ ജില്ലയിലെ ചാവക്കാട് എടക്കഴിയൂർ തീരത്താണ്.എന്നാൽ ഇത്തവണ ഡിസംബർ മാസത്തിന്റെ പകുതിയും കിക്കുമ്പോഴും ഒരു കടലാമപോലും തീരത്തെത്തിയിട്ടില്ല.ആഗോളകാലാവസ്ഥ വ്യതിയാനത്തെത്തുടര്‍ന്ന് കേരളത്തിന്റ തീരപ്രദേശത്തിങ്ങളില്‍ മുട്ടയിടാനെത്തുന്ന ആമകളുടെ എണ്ണത്തില്‍ ഗണ്യമായി കുറവ് വന്നിട്ടുണ്ടെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്.
ബൈറ്റ് എൻ ജെ ജെയിംസ്
(ഡയറക്ടർ ഗ്രീൻ ഹാബിറ്റാറ്റ്,ഗുരുവായൂർ)Conclusion:ഒലിവ് റിഡ്ലി വിഭാഗത്തില്‍പെടുന്ന കടലാമകളാണ് കേരളത്തിന്റെ തീരങ്ങളില്‍ കൂടുതലായും കണ്ടുവരുന്നത്.ശ്രീലങ്കൻ തീരത്തുനിന്നാണ് ഇവ കേരളത്തിലെ തീരപ്രദേശങ്ങളിലേക്ക് എത്തുന്നത്.എന്നാല്‍ സമുദ്രമലിനീകരണടക്കമുളള പ്രശ്നങ്ങള്‍ മൂലം കടലാമകളുടെ ആവാസവ്യവസ്ഥയ്ക്ക് വലിയതോതില്‍ ഭീഷണിയാകുന്നുണ്ടെന്നാണ് കണ്ടെത്തല്‍.കടലിൽ ഉപേക്ഷിക്കപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യം മുതൽ അനധികൃത മത്സ്യബന്ധന മാർഗങ്ങൾ വരെ ഈ ചെറു ജീവികളുടെ ഉന്മൂലനത്തിനു വഴിവെക്കുന്നുണ്ട്.
ഇ ടിവി ഭാരത്
തൃശ്ശൂർ