ETV Bharat / state

വധശ്രമം; തൃശ്ശൂരിൽ രണ്ട് പേർ അറസ്റ്റിൽ

തൃശ്ശൂര്‍ പുത്തൂരില്‍ യുവാവിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തിലാണ് രണ്ട് പേര്‍ പിടിയിലായത്

അറസ്റ്റിലായ പ്രതികൾ
author img

By

Published : May 6, 2019, 9:03 PM IST

Updated : May 6, 2019, 9:56 PM IST

തൃശ്ശൂർ: പുത്തൂരിൽ യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. പുത്തൂർ സ്വദേശി ലിന്‍റോ, ഒല്ലൂർ സ്വദേശി ഷിബിൻ എന്നിവരെയാണ് ഒല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. മുൻവൈരാഗ്യത്തെ തുടർന്ന് ഞായറാഴ്ച രാത്രി പുത്തൂർ സെന്‍ററിൽ വെച്ചാണ് ഇവർ പുത്തൂർ സ്വദേശി പ്രതീഷിനെ തലക്കടിച്ച് വധിക്കാൻ ശ്രമിച്ചത്.

അതേസമയം ലിന്‍റോയെ മർദ്ദിച്ച കേസിൽ പ്രതീഷിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഒല്ലൂർ സബ്ബ് ഇൻസ്പെക്ടർ എസ് സിനോജിന്‍റെ നേതൃത്വത്തിൽ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇവരുടെ കൂടെയുണ്ടായിരുന്ന രണ്ടു പേരെ കൂടി പിടികൂടാനുണ്ട്. തൃശ്ശൂർ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി വധശ്രമവും പൊലീസിനെ ആക്രമിച്ചതടക്കം നിരവധി കേസുകളിൽ പ്രതികളാണ് ഇവർ മൂന്നുപേരും എന്ന് പൊലീസ് പറഞ്ഞു. ഒല്ലൂർ സബ്ഇൻസ്പെക്ടർ സിദ്ദിഖ് അബ്ദുൽഖാദറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ അറസ്റ്റ് ചെയ്തത്.

തൃശ്ശൂര്‍ പുത്തൂരില്‍ യുവാവിനെ വധിക്കാന്‍ ശ്രമിച്ച രണ്ട് പേര്‍ അറസ്റ്റിൽ

Intro:മുൻ വൈരാഗ്യത്തെതുടർന്ന് തൃശ്ശൂർ  പുത്തൂരിൽ വെച്ച് യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിലെ രണ്ടുപേരെ ഒല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. പുത്തൂർ  സ്വദേശി  ലിന്റോ ,ഒല്ലൂർ സ്വദേശി  ഷിബിൻ എന്നിവരാണ് പിടിയിലായത്.

Body:ഞായറാഴ്ച രാത്രി പുത്തൂർ സെൻറററിൽ വെച്ച് പുത്തൂർ സ്വദേശി പ്രതീഷിനെയാണ് തലയ്ക്കടിച്ച്  വധിക്കാൻ ശ്രമിച്ചത്.പുത്തൂർ  സ്വദേശി  ലിന്റോ,ഒല്ലൂർ സ്വദേശി  ഷിബിൻ എന്നിവരാണ് പിടിയിലായത്.ലിന്റോയെ മർദ്ദിച്ച കേസിൽ പ്രതീഷിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.ഒല്ലൂർ സബ്ബ് ഇൻസ്പെക്ടർ എസ് സിനോജിന്റെ നേതൃത്വത്തിൽ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.തൃശ്ശൂർ  ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി വധശ്രമവും പോലീസിനെ ആക്രമിച്ചതടക്കം  നിരവധി  കേസുകളിൽ പ്രതികളാണ് ഇവർ മൂന്നുപേരും എന്ന് പോലീസ് പറഞ്ഞു.

Conclusion:ഒല്ലൂർ സബ്ഇൻസ്പെക്ടർ   സിദ്ദിഖ് അബ്ദുൽഖാദറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ  അറസ്റ്റ് ചെയ്തത്. ഇവരുടെ കൂടെയുണ്ടായിരുന്ന രണ്ടു പേരെ കൂടി  പിടികൂടാനുണ്ട്.സബ്ബ്ഇസ്പെക്ടർ കെ. ഉമ്മർ  സിപിഒമാരായ ഫൈസൽ ,അലൻ ആൻറണി ,നവീൻ,  അനീഷ് , സനിൽ എന്നിവർ പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

ഇ റ്റിവി ഭാരത്
തൃശ്ശൂർ

Last Updated : May 6, 2019, 9:56 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.