തൃശൂര്‍: ഗർഭിണിയായിരിക്കെ കൊവിഡ് ബാധിച്ച യുവതി പ്രസവശേഷം മരിച്ചു. മാതൃഭൂമി തൃശൂര്‍ ബ്യൂറോയിലെ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ കല്ലേക്കുളം വയലില്‍ ഹോര്‍മിസ് ജോര്‍ജിന്‍റെ ഭാര്യ ജെസ്‌മി(38) ആണ് മരിച്ചത്. കൊവിഡ് ബാധിച്ചതിനെ തുടർന്ന് ത്യശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പാലാ കൊഴുവനാല്‍ പറമ്പകത്ത് ആന്‍ണിയുടെയും ലാലിയുടെയും മകളാണ്. മകന്‍ : ക്രിസ്, ഒരു ദിവസം പ്രായമുള്ള മകളുമുണ്ട്.
Also Read: കൊവിഡ് പ്രതിരോധം; മാതൃകയായി കൊച്ചി നഗരസഭയിലെ കൊവിഡ് ആശുപത്രി