ETV Bharat / state

സ്വപ്‌നയ്‌ക്കൊപ്പം പൊലീസുകാരുടെ സെൽഫി; അന്വേഷണം ക്രൈം ബ്രാഞ്ചിന് - SWAPNA SLFI

പൊലീസുകാർക്ക് സ്വപ്‌നയ്‌ക്കൊപ്പം അടുത്ത സൗഹൃദമുണ്ടായോ എന്ന് പരിശോധിക്കും. ഇവരുടെ ഫോൺ വിളികളും അന്വേഷണ പരിധിയിൽ ഉണ്ട്

തൃശൂർ  സ്വപ്‌നയ്‌ക്കൊപ്പം സെൽഫി  അന്വേഷണം ക്രൈം ബ്രാഞ്ചിന്  സ്വപ്‌ന സുരേഷ്  സ്വർണക്കടത്ത് കേസ്  SWAPNA SLFI  CRIME BRANCH
സ്വപ്‌നയ്‌ക്കൊപ്പം സെൽഫി; അന്വേഷണം ക്രൈം ബ്രാഞ്ചിന്
author img

By

Published : Sep 16, 2020, 1:32 PM IST

തൃശൂർ: തൃശൂരിൽ ചികിത്സയിൽ കഴിയവേ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനൊപ്പം വനിതാ പൊലീസ് ഉദ്യോഗസ്ഥർ സെൽഫി എടുത്ത സംഭവത്തിൽ അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന്‌. ഇവർ സ്വപ്‌നയ്‌ക്കൊപ്പം സെൽഫിയെടുത്തത് ഏത് സാഹചര്യത്തിലാണെന്ന് ജില്ലാ ക്രൈംബ്രാഞ്ച് പരിശോധിക്കും. പൊലീസുകാർക്ക് പ്രതിയുമായി അടുത്ത സൗഹൃദമുണ്ടായോ എന്ന് പരിശോധിക്കും. ഇവരുടെ ഫോൺ വിളികളും അന്വേഷണ പരിധിയിൽ ഉണ്ട്. അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ അച്ചടക്ക നടപടി എടുക്കാനാണ് തീരുമാനം.

മെഡിക്കൽ കോളജ് ആശുപത്രിയിൽ ആദ്യതവണ നെഞ്ചുവേദനക്ക് ചികിത്സയിൽ കഴിയവേയാണ് ത്യശൂർ സിറ്റി പൊലീസിലെ ആറ് വനിത പൊലീസുകാർ സ്വപ്‌നയ്‌ക്കൊപ്പം സെൽഫിയെടുത്തത്. വിഷയം ശ്രദ്ധയിൽപ്പെട്ടതോടെ തൃശൂർ സിറ്റി പൊലീസ് കമ്മീഷണര്‍ ആർ.ആദിത്യ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ വനിതാ പൊലീസുകാരെ താക്കീത് ചെയ്യുകയും ചെയ്തു. കൗതുകത്തിന് സെൽഫിയെടുത്തതാണ് എന്നാണ് വനിതാ പൊലീസുകാര്‍ നൽകുന്ന വിശദീകരണം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.