തൃശൂര്‍: വടക്കാഞ്ചേരിയില്‍ നെല്‍ച്ചെടികള്‍ക്ക് ഇലകരിച്ചില്‍ രോഗം ബാധിച്ച് വന്‍ കൃഷിനാശം. ഇലകരിച്ചില്‍ ബാധിച്ചതോടെ കൊയ്‌ത്തിന് പാകമായ നെല്ലെല്ലാം പതിരായി മാറുകയാണ്. കൃഷി വിദഗ്‌ധ സംഘം കൃഷിയിടം സന്ദര്‍ശിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് കര്‍ഷകരുടെ പരാതി. സ്ഥലം പാട്ടത്തിനെടുത്താണ് പലരും കൃഷിയിറക്കിയത്. രോഗം ബാധിച്ചത്തോടെ കൊയ്‌ത്ത് നടത്താല്‍ കഴിയുമോയെന്ന ആശങ്കയിലാണ് കര്‍ഷകര്‍.
അഞ്ചേക്കര്‍ സ്ഥലം പാട്ടത്തിനെടുത്താണ് നാസര്‍ കൃഷിയിറക്കിയത്. എന്നാല്‍ കൊയ്‌ത്തിന് പാകമായ നെല്ല് പൂര്‍ണമായും നശിച്ച നിലയിലാണ്. കൊയ്‌ത്ത് മെഷീന് മണിക്കൂറിന് 2700 രൂപ നല്‍കണം. നെല്ല് കൊയ്തെടുക്കുന്നതിന് 25,000 രൂപയാകും. ഇക്കാര്യങ്ങള്‍ ആലോചിക്കുമ്പോള്‍ കൊയ്ത്ത് നടത്താന്‍ കഴിയാത്ത അവസ്ഥയാണെന്ന് നാസര്‍ പറയുന്നു. നാസറിന്‍റെ കൃഷിയിടത്തിനോട് ചേര്‍ന്നുള്ള 210 ഏക്കര്‍ പാടശേഖരത്തേക്കും ഇലകരിച്ചില്‍ രോഗം വ്യാപിച്ച് തുടങ്ങിയിട്ടുണ്ട്.