ETV Bharat / state

ചാവക്കാട് നൗഷാദ് വധം; മുഖ്യപ്രതി പിടിയില്‍ - ചാവക്കാട് നൗഷാദ് വധം

എസ്‌ഡിപിഐ പ്രവര്‍ത്തകനായ ചാവക്കാട് നാലാം കല്ല് സ്വദേശി മുബിനാണ് പിടിയിലായത്.

ചാവക്കാട് നൗഷാദ് വധം; മുഖ്യപ്രതി പിടിയില്‍
author img

By

Published : Aug 3, 2019, 10:54 PM IST

തൃശൂര്‍: കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പിടിയില്‍. എസ്‌ഡിപിഐ പ്രവര്‍ത്തകനായ ചാവക്കാട് എടക്കഴിയൂർ നാലാം കല്ല് സ്വദേശി മുബിനെയാണ് പൊലീസ് പിടികൂടിയത്. വധത്തില്‍ നേരിട്ട് പങ്കുള്ള മുബിന്‍ ഗുരുവായൂരില്‍ വച്ചാണ് പിടിയിലായത്. മുമ്പു നടന്ന സംഘർഷത്തിൽ എസ്‌ഡിപിഐ പ്രവർത്തകൻ നസീബിന് മർദനമേറ്റതിലുള്ള വൈരാഗ്യമാണ് നൗഷാദിനെ കൊലപ്പെടുത്താനുള്ള തീരുമാനത്തിലേക്ക് എത്തിച്ചതെന്ന് പ്രതി പോലീസിന് മൊഴിനൽകി. പുന്നയിലെ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്‍റായിരുന്ന നൗഷാദ് ഉൾപ്പെടെ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ചാവക്കാട് പുന്ന സെന്‍ററില്‍ വച്ചാണ് വെട്ടേറ്റത്. പരിക്കേറ്റ മറ്റ് മൂന്നുപേരും ചികിത്സയിലാണ്.

Intro:Body:

നൗഷാദ് വധം.പ്രധാന പ്രതികളിലൊരാൾ അറസ്റ്റിൽ. SDPl പ്രവർത്തകനായ ചാവക്കാട് നാലാം കല്ല് സ്വദേശി മുബിൻ ആണ് അറസ്റ്റിലായത്. ഗുരുവായൂരിൽ നിന്നാണ് ഇയാൾ അറസ്റ്റിലായത്. വധത്തിൽ നേരിട്ട് പങ്കെടുത്ത ആളാണ് മുബിൻ

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.