ETV Bharat / state

അകകണ്ണിന്‍റെ വെളിച്ചത്തില്‍ ബുദ്ധിയുടെ ഗെയിം കീഴടക്കി മുഹമ്മദ് സാലിഹ്

തൃശൂര്‍ ചെസ്സ് അക്കാദമി, ഡോണ്‍ ബോസ്‌ക്കോ യൂത്ത്‌സ്, ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബ് എന്നിവര്‍ സംയുക്തമായി ഡോണ്‍ ബോസ്‌കോ സ്‌കൂളില്‍ സംഘടിപ്പിച്ച ഫിഡേ റേറ്റഡ് ഓപ്പണ്‍ ചെസ്സ് ടൂര്‍ണമെന്‍റില്‍ മുഹമ്മദ് കുതിപ്പ് തുടരുകയാണ്

author img

By

Published : Oct 5, 2019, 9:15 PM IST

Updated : Oct 5, 2019, 10:10 PM IST

അകകണ്ണിന്‍റെ വെളിച്ചത്തില്‍ ബുദ്ധിയുടെ ഗെയിം കീഴടക്കി മുഹമ്മദ് സാലിഹ്

തൃശൂര്‍: ഫിഡേ റേറ്റഡ് ഓപ്പണ്‍ ചെസ് ടൂര്‍ണമെന്‍റില്‍ പ്രത്യേക ചെസ് ബോര്‍ഡ് ഉപയോഗിച്ച് കളിക്കുന്നയാളാണ് കോഴിക്കോട് നിന്നുള്ള മുഹമ്മദ് സാലിഹ് എന്ന മുപ്പത്തഞ്ചുകാരന്‍. ജന്മനാ അന്ധനായ ഇദ്ദേഹത്തിന് ചെസ് ജീവിതത്തിന്‍റെ വെളിച്ചമാണ്. ഇന്ത്യോനേഷ്യയില്‍ നടന്ന പാര ഒളിമ്പിക് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് വേണ്ടി വെള്ളിമെഡല്‍ കരസ്ഥമാക്കിയ താരമാണ് മുഹമ്മദ് സാലിഹ്. പ്രധാനമന്ത്രി അടക്കം നിരവധി പേരാണ് അന്ന് സാലിഹിനെ അഭിനന്ദിച്ചത്. പത്താം വയസില്‍ ചെസ് അഭ്യസിച്ച സാലിഹ് 25 വര്‍ഷമായി ചെസ് കളിക്കുന്നു. സ്‌കൂള്‍ ചാമ്പ്യനായിരുന്ന അദ്ദേഹം പിന്നീട് സംസ്ഥാന തലത്തിലും മത്സരങ്ങളില്‍ കഴിവ് തെളിയിച്ചു. കേരള ടീമിന്‍റെ ക്യാപ്റ്റനായി സാലിഹിനെ തെരഞ്ഞെടുക്കപ്പെട്ട വര്‍ഷം കേരളത്തിന് ദേശീയതലത്തില്‍ ഒട്ടനവധി മെഡലുകളാണ് ലഭിച്ചത്.

അകകണ്ണിന്‍റെ വെളിച്ചത്തില്‍ ബുദ്ധിയുടെ ഗെയിം കീഴടക്കി മുഹമ്മദ് സാലിഹ്

സാധരണ കാഴ്ച്ചയുള്ളവരുടെ കൂടെ മത്സരങ്ങളില്‍ പങ്കെടുത്ത് ഇന്‍റര്‍നാഷ്ണല്‍ ഫിഡേ റേറ്റസ് കരസ്ഥമാക്കുവാനും മുഹമ്മദ് സാലിഹിന് സാധിച്ചു. കശ്മീര്‍, ഹരിയാന, ഗുജറാത്ത് തുടങ്ങി ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ഇദ്ദേഹം മത്സരിച്ചിട്ടുണ്ട്. തൃശൂര്‍ ചെസ്സ് അക്കാദമി, ഡോണ്‍ ബോസ്‌ക്കോ യൂത്ത്‌സ്, ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബ് എന്നിവര്‍ സംയുക്തമായി ഡോണ്‍ ബോസ്‌കോ സ്‌കൂളില്‍ സംഘടിപ്പിച്ച ഫിഡേ റേറ്റഡ് ഓപ്പണ്‍ ചെസ്സ് ടൂര്‍ണമെന്‍റില്‍ മുഹമ്മദ് കുതിപ്പ് തുടരുകയാണ്. താമരശ്ശേരി സ്വദേശി പരേതനായ അബ്ദുല്‍ സാലാമിന്‍റെയും പാത്തുമ്മയുടെയും അഞ്ച് മക്കളില്‍ മൂന്നാമത്തെ മകനാണ് മുഹമ്മദ് സാലിഹ്.

Intro:അകകണ്ണിന്റെ വെളിച്ചത്തില്‍ ബുദ്ധിയുടെ ഗെയിം കീഴടക്കി മുഹമ്മദ് സാലിഹ് ഇരിങ്ങാലക്കുടയില്‍
Body:
ഇരിങ്ങാലക്കുട : തൃശൂര്‍ ചെസ്സ് അക്കാദമി, ഡോണ്‍ ബോസ്‌ക്കോ യൂത്ത്‌സ്, ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബ് എന്നിവര്‍ സംയുക്തമായി ഡോണ്‍ ബോസ്‌കോ സ്‌കൂളില്‍ നടന്നുന്ന
ഫിഡേ റേറ്റഡ് ഓപ്പണ്‍ ചെസ്സ് ടൂര്‍ണമെന്റില്‍ പ്രേത്യേക ചെസ് ബോര്‍ഡ് ഉപയോഗിച്ച് കളിക്കുന്ന ഒരാളെ കാണാം കോഴിക്കോട് നിന്നുള്ള മുഹമ്മദ് സാലിഹ് എന്ന മുപ്പത്തഞ്ച് വയസ്സുക്കാരന്‍. ജന്മനാ അന്ധനായ ഇദേഹത്തിന് ചെസ്സ് എന്ന ഗെയിം തന്റെ ജീവിതത്തിന്റെ വെളിച്ചമാണ്. ഇന്ത്യോനോഷ്യയില്‍ നടന്ന പാര ഒളിബിംക് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വേണ്ടി വെള്ളിമെഡല്‍ കരസ്ഥമാക്കിയ താരമാണ് മുഹമ്മദ് സാലിഹ്. പ്രധാനമന്ത്രി അടക്കം നിരവധി പേരാണ് അന്ന് സാലിഹിനെ അഭിനന്ദിച്ചത്. തന്റെ പത്താം വയസില്‍ ചെസ്സ് അഭ്യസിച്ച അദേഹം 25 വര്‍ഷത്തോളമായി ചെസ്സ് കളിക്കുന്നു. സ്‌കൂള്‍ ചാമ്പ്യനായിരുന്ന സാലിഹ് പിന്നിട് സംസ്ഥാന തലത്തിലും മത്സരങ്ങളില്‍ പ്രഖ്യാല്‍പ്യം തെളിയിച്ചതോടെ ദേശീയ തലത്തില്‍ മത്സരിക്കുന്ന കേരള ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട വര്‍ഷം കേരളത്തിന് ദേശീയതലത്തില്‍ ഒട്ടനവധി മെഡലുകളാണ് ലഭിച്ചത്. പിന്നീട് സാധരണ കാഴ്ച്ചയുള്ളവരുടെ കൂടെ മത്സരങ്ങളില്‍ പങ്കെടുത്ത് ഇന്റര്‍നാഷ്ണല്‍ ഫിഡേ റേറ്റസ് കരസ്ഥമാക്കുവാനും മുഹമ്മദ് സാലിഹിന് സാധിച്ചു. കാശ്മീര്‍, ഹരിയാന, ഗുജറാത്ത് തുടങ്ങി ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ഈ പ്രതിഭ മത്സരങ്ങള്‍ക്കായി സഞ്ചരിച്ചിട്ടുണ്ട്. അകകണ്ണിന്റെ ബലത്തില്‍ ബുദ്ധിയുടെ കളി കളിക്കുന്ന മുഹമ്മദിന്റെ യാത്രകള്‍ തനിച്ചാണെന്നുള്ളതും പറയാതിരിക്കാന്‍ കഴിയില്ല. ഡോണ്‍ബോസ്‌കോ ഫിഡേ റേറ്റഡ് ചാമ്പ്യന്‍ഷിപ്പില്‍ 9 മത്സരങ്ങളില്‍ രണ്ടെണ്ണം കഴിഞ്ഞപ്പോള്‍ ഓന്നര പോയന്റുമായി മുഹമ്മദ് തന്റെ കുതിപ്പ് തുടരുകയാണ്. താമരശ്ശേരി സ്വദേശി പരേതനായ അബ്ദുള്‍ സാലാമിന്റെയും പാത്തുമ്മയുടെയും അഞ്ച് മക്കളില്‍ മൂന്നാമത്തെ മകനാണ് മുഹമ്മദ് സാലിഹ്.ഭാര്യ സംഷിദ.Conclusion:
Last Updated : Oct 5, 2019, 10:10 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.