തൃശൂര്‍: വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണത്തിൽ യൂണിടെക്കിനെ തെരഞ്ഞെടുത്തതിൽ സർക്കാരിന് പങ്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാദം തെറ്റാണെന്ന് അനിൽ അക്കര എംഎല്‍എ. മുഖ്യമന്ത്രിയും മന്ത്രി എ.സി മൊയ്‌തീനും അടങ്ങുന്ന ലൈഫ് മിഷൻ ഉന്നതാധികാര സമിതിയാണ് യൂണിടെക്കിനെ നിശ്ചയിച്ചത് എന്ന് തെളിയിക്കുന്ന രേഖ അനിൽ അക്കര പുറത്ത് വിട്ടു.
വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ്, റെഡ് ക്രസന്‍റ് പണം മുടക്കി നിർമിച്ച് നൽകുന്നതാണെന്നായിരുന്നു സർക്കാർ അവകാശവാദം. നിർമാണത്തിനായി യൂണിടെക്കിനെ തിരഞ്ഞെടുത്തതിൽ സർക്കാരിന് പങ്കില്ലെന്ന് മുഖ്യമന്ത്രിയും മന്ത്രി എ.സി. മൊയ്‌തീനും ആവർത്തിക്കുകയും ചെയ്യുന്നു. എന്നാൽ 2019 ഓഗസ്റ്റ് 24ന് ലൈഫ് മിഷൻ സി.ഇ.ഒ യു.വി ജോസ് റെഡ് ക്രസന്‍റ് ജനറൽ സെക്രട്ടറിക്ക് അയച്ച കത്ത് ഈ വാദങ്ങൾ എല്ലാം പൊളിക്കുന്നതാണ്. യൂണിടെക്കിന്‍റെ പ്ലാൻ ലൈഫ് മിഷൻ അംഗീകരിച്ചുവെന്ന് ഈ കത്തിൽ വ്യക്തമാക്കുന്നു. മുഖ്യമന്ത്രി, മന്ത്രി എ.സി. മൊയ്തീൻ, എം.ശിവശങ്കർ, യു.വി.ജോസ് എന്നിവർ അടങ്ങിയ സമിതിയാണ് യൂണിടെക്കിനെ തിരഞ്ഞെടുത്തത്. റെഡ് ക്രസന്‍റ് യൂണിടെക്കിന് അംഗീകാരം നൽകണം എന്നും കത്തിലുണ്ട്.
യൂണിടെക്കിനെ നിശ്ചയിച്ചുവെന്നും ഇതിന് അംഗീകാരം നൽകണമെന്നുമുള്ള ലൈഫ് മിഷൻ കത്തിനോട് റെഡ് ക്രസന്‍റ് പ്രതികരിച്ചിട്ടില്ലെന്നും അനിൽ അക്കര വ്യക്തമാക്കുന്നു.
ലൈഫ് മിഷൻ വിവാദം; മുഖ്യമന്ത്രിയുടെ വാദം തള്ളി അനില്‍ അക്കര - anil akkara news
വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനം മന്ത്രി എ.സി. മൊയ്‌തീനും നിരത്തിയ വാദങ്ങള്‍ തള്ളി അനിൽ അക്കര എംഎല്‍എ