ETV Bharat / state

കേരള കാര്‍ഷിക സർവകലാശാല വിദ്യാര്‍ഥിയുടെ ആത്‌മഹത്യ: ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്‌.ഐ മാര്‍ച്ച് - ആത്‌മഹത്യ

മഹേഷ് ആത്മഹത്യ ചെയ്യാന്‍ കാരണം റാഗിങിന് ഇരയായതിനെ തുടര്‍ന്നാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതില്‍ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ടാണ് എസ്.എഫ്‌.ഐയുടെ പ്രതിഷേധം.

Sfi march  mannuthy kerala agricultural university  mannuthy  thrissur  student suicide case  എസ്‌.എഫ്‌.ഐ മാര്‍ച്ച്  മണ്ണുത്തി  തൃശൂര്‍  suicide  മണ്ണുത്തി കാര്‍ശിക സർവകലാശാല  ആത്‌മഹത്യ  എസ്.എഫ്‌.ഐ
മണ്ണുത്തി കാര്‍ഷിക സർവകലാശാല വിദ്യാര്‍ഥിയുടെ ആത്‌മഹത്യ: ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്‌.ഐ മാര്‍ച്ച്
author img

By

Published : Nov 9, 2021, 5:12 PM IST

Updated : Nov 9, 2021, 5:21 PM IST

തൃശൂര്‍: മണ്ണുത്തി കാർഷിക സർവകലാശാലയില്‍ വിദ്യാർഥി ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്‌.ഐ മാര്‍ച്ച്. ക്യാമ്പസിന് മുന്നില്‍ മാര്‍ച്ച് തടഞ്ഞതിനെതുടര്‍ന്ന്, പൊലീസും പ്രവര്‍ത്തകരും തമ്മില്‍ നേരിയ ഉന്തും തള്ളുമുണ്ടായി. ബി.എസ്.സി ഹോണേഴ്‌സ്‌ അഗ്രിക്കൾച്ചറൽ ഒന്നാം വർഷ വിദ്യാർഥി പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി മഹേഷിനെ (20) നവംബര്‍ ഏഴിന് രാവിലെയാണ് ഹോസ്‌റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

കേരള കാർഷിക സർവകലാശാലയില്‍ വിദ്യാർഥി ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്‌.ഐ മാര്‍ച്ച്

ക്യാമ്പസില്‍ നടന്ന റാഗിങ്ങിനെ തുടര്‍ന്നാണ് ജീവനൊടുക്കാന്‍ വിദ്യാര്‍ഥിയെ പ്രേരിപ്പിച്ചതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. മഹേഷ് ആത്മഹത്യ ചെയ്യാൻ കാരണം റാഗിങ് ആണോ എന്ന് പരിശോധിക്കണമെന്ന് എസ്.എഫ്.ഐ ആവശ്യപ്പെട്ടു. സംഭവം ഒതുക്കിതീര്‍ക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നു. ക്യാമ്പസില്‍ നേരത്തെയും റാഗിങ് പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെന്നും സംഘടന ആരോപിച്ചു.

ALSO READ: കെഎസ്‌ആർടിസി ബസിന് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് അച്ഛനും മകനും ദാരുണാന്ത്യം

അതേസമയം, കോളജ് യൂണിയന്‍ പിടിച്ചെടുക്കാനുളള എസ്.എഫ്‌.ഐ നീക്കമാണ് റാഗിങ് ആരോപണങ്ങളെന്നും വിദ്യാര്‍ഥിയുടെ ആത്മഹത്യയെ രാഷ്ട്രീയ ആയുധമാക്കുകയാണെന്നും കെ.എസ്‌.യു ആരോപിച്ചു. മഹേഷിന്‍റെ ആത്മഹത്യയില്‍ റാഗിങ് കാരണമായിട്ടുണ്ടോയെന്ന് പൊലീസ് ഇനിയും സ്ഥിരീകരിച്ചിട്ടില്ല.

ജീവനൊടുക്കുന്നതിന് തൊട്ടുമുന്‍പ് മഹേഷ് സുഹൃത്തിനയച്ച സന്ദേശത്തിലും റാഗിങ് സംബന്ധിച്ച പരാമര്‍ശമില്ലെന്നാണ് വിവരം.

Last Updated : Nov 9, 2021, 5:21 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.