തൃശ്ശൂര്‍: കോണ്‍ഗ്രസ് നേതൃത്വത്തെ പരോക്ഷമായി വിമര്‍ശിച്ച് കെ മുരളീധരൻ എം.പി. പൗരത്വ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് പ്രക്ഷോഭം നയിക്കേണ്ടത് കോണ്‍ഗ്രസാണെന്നും എന്നാല്‍ ആ ഉത്തരവാദിത്വം മറന്ന് പുനഃസംഘടനയുടെ തിരക്കിലാണ് പാര്‍ട്ടിയെന്നും കെ.മുരളീധരന്‍. കെ.പി.സി.സി ഭാരവാഹി പട്ടികയിലെ ജംബോ കമ്മറ്റിയിൽ കാര്യമില്ല. അംഗങ്ങളുടെ എണ്ണം കൂടുന്നത് പാർട്ടിക്ക് ഗുണം ചെയ്യില്ല.
ഒരാൾക്ക് രണ്ട് സ്ഥാനം നൽകുന്ന നിലപാട് ശരിയാണോ എന്ന് കാലം തെളിയിക്കും. അധികാരം മുഴുവൻ ചിലരുടെ കൈകളിലാണ്. മറ്റുള്ളവർ വെള്ളം കോരികളും വിറകു വെട്ടികളുമായി മാറുന്നുവെന്നും കെ മുരളീധരൻ പറഞ്ഞു. പൗരത്വ വിഷയം കാര്യമായി ഏറ്റെടുക്കാൻ കോൺഗ്രസിനായില്ല. സമരങ്ങൾക്ക് നേതൃത്വം നൽകേണ്ടത് കോൺഗ്രസായിരുന്നെന്നും കെ മുരളീധരൻ തൃശ്ശൂരിൽ പറഞ്ഞു.