ETV Bharat / state

തെരഞ്ഞെടുപ്പ് കമ്മിഷനോട് ഹൈക്കോടതി വിശദീകരണം തേടി - High Court seek explanation for self governing bodies election

2020ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായി 2015ലെ വോട്ടർ പട്ടിക ഉപയോഗിക്കാനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചിരുന്നത്

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്  High Court seek explanation for self governing bodies election  തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി
എ.പ്രസാദ്
author img

By

Published : Jan 16, 2020, 11:05 PM IST

തൃശൂർ: 2015ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടത്താനുള്ള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷനോട് ഹൈക്കോടതി വിശദീകരണം തേടി. തൃശൂർ കോർപ്പറേഷൻ കൗൺസിലറും ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ എ.പ്രസാദ് സമർപ്പിച്ച ഹർജിയിന്മേലാണ് നടപടി.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി
2020ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായി 2015ലെ വോട്ടർ പട്ടിക ഉപയോഗിക്കാനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചിരുന്നത്. 2015ൽ നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ 2014ലെ പാർലമെന്‍റ് തെരഞ്ഞെടുപ്പിലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കിയാണ് ഡാറ്റാബേസ് ഉണ്ടാക്കിയത്. ഈ വോട്ടർ പട്ടിക നിരവധി വർഷങ്ങളായി പുതുക്കാത്തതും മരണപ്പെട്ടവരെയും സ്ഥലം മാറിയവരേയും ഉൾപ്പെടുത്തുയുമുള്ളതാണ്. അതുകൊണ്ട് തന്നെ 2014ലെ വോട്ടർ പട്ടികയെ ആധാരമാക്കി 2020ലേക്കുള്ള വോട്ടർ പട്ടിക തയ്യാറാക്കുന്നത് വലിയ കാലതാമസത്തിനും നിരവധി പരാതികളുണ്ടാകുന്നതിനും കാരണമാകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകൾ അനിയന്ത്രിതമായി വൈകാൻ ഇത് കാരണമായേക്കും എന്ന് ചൂണ്ടിക്കാട്ടിയാണ് തൃശൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിക്ക് വേണ്ടി എ.പ്രസാദ് ഹൈക്കോടതിയെ സമീപിച്ചത്.

Intro:2015ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടത്താനുള്ള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദികരണം ആവശ്യപ്പെട്ട് ഹൈക്കോടതി.തൃശൂർ കോർപ്പറേഷൻ കൗൺസിലറും ജില്ലാ കോൺഗ്രസ്സ് ജനറൽ സെക്രട്ടറിയുമായ എ.പ്രസാദ് തൃശൂർ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിക്കു വേണ്ടി ഹൈക്കോടതിയിൽ ഹർജിയിലാണ് ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദികരണം ആവശ്യപ്പെട്ടത്.Body:2020ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായി 2015ലെ വോട്ടർ പട്ടിക ആധാരമാക്കാനുള്ള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ചോദ്യം ചെയ്ത് തൃശൂർ ജില്ലാ കോൺഗ്രസ്സ് കമിറ്റി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം ആവശ്യപ്പെട്ടത്.2015ൽ നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ 2014ലെ പാർലമെന്റ് തെരഞ്ഞെടുപ്പിലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കിയാണ് ഡാറ്റാബേസ് ഉണ്ടാക്കിയത്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഉപയോഗിച്ച വോട്ടർ പട്ടിക നിരവധി വർഷങ്ങളായി പുതുക്കിയും മരണപ്പെട്ടവരെയും സ്ഥലം മാറിയവരേയും ഒഴിവാക്കിയും തയ്യാറാക്കിയതാണെന്നും.ആ വോട്ടർ പട്ടികയെ ആധാരമാക്കി പുതിയ വോട്ടർമാരെ ചേർത്ത് കുറ്റമറ്റ രീതിയിൽ 2020 ലേക്കുള്ള വോട്ടർ പട്ടിക തയ്യാറാക്കാമെന്നിരിക്കേ ഈ വൈകിയ വേളയിൽ 2015ലെ വോട്ടർ പട്ടിക ഉപയോഗിച്ച് വോട്ടു ചേർത്തുന്നത് വലിയ കാലതാമസത്തിനും നിരവധി പരാതികളുണ്ടാകുന്നതിനും കാരണമാകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകൾ അനിയന്ത്രിതമായി വൈകാനും ഇത് കാരണമാകും എന്ന് ചൂണ്ടിക്കാട്ടിയാണ് അഡ്വ.സി.ആർ.രഖേഷ് ശർമ്മ മുഖേന തൃശൂർ ജില്ലാ കോൺഗ്രസ്സ് കമിറ്റിക്കു വേണ്ടി ജനറൽ സെക്രട്ടറി
എ.പ്രസാദ് ഹൈക്കോടതിയെ സമീപിച്ചത്. 1995 ൽ പഞ്ചായത്തി രാജ് നിലവിൽ വന്നപ്പോൾ മുതൽ ഒക്ടോബർ 2 ന് പുതിയ ഭരണസമിതികൾ സ്ഥാനമേൽക്കുന്നതിനുള്ള തീരുമാനമെടുത്തിരുന്നെങ്കിൽ കേരളത്തിൽ പിന്നീട് അധികാരമേൽക്കുന്നത് നവംബർ ഒന്നാം തീയതിയിലേക്ക് മാറി. കഴിഞ്ഞ വർഷം തെരഞ്ഞെടുപ്പ് വൈകിയതിനാൽ അധികാര കൈമാറ്റം പിന്നെയും നീണ്ടിരുന്നു. അതിനാൽ തന്നെ തെരഞ്ഞെടുപ്പ് അനന്തമായി വൈകാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നിലപാട് കാരണമാകുമെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.

ബൈറ്റ് എ പ്രസാദ് (തൃശ്ശൂർ കോർപ്പറേഷൻ കൗണ്സിലർ)

ഇ ടിവി ഭാരത്
തൃശ്ശൂർConclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.