തൃശൂർ: വടക്കാഞ്ചേരിയിൽ ഗുണ്ടാ ആക്രമണം. വടക്കാഞ്ചേരി ഒന്നാംകല്ലിൽ കുന്നത്ത് വീട്ടിൽ വിജയൻ്റെ വീടാണ് ആക്രമിച്ചത്. ഗുണ്ടാ നേതാവ് കല്ലമ്പാറ സുരയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് ആരോപണം. ഗുണ്ടാ കുടിപ്പകയാണ് ആക്രമണത്തിന് കാരണമെന്ന് സൂചന. ഒരു സംഘം യുവാക്കള്‍ വീട്ടില്‍ കയറി വാഹനങ്ങൾ തീയിട്ട് നശിപ്പിക്കുകയായിരുന്നു. വീടിൻ്റെ പോർച്ചിൽ നിര്‍ത്തിയിട്ടിരുന്ന രണ്ട് ബൈക്കുകകളും രണ്ട് ഓട്ടോറിക്ഷകളും പൂർണമായും തീയിട്ട് നശിപ്പിച്ചു. നേരത്തെ സുഹൃത്തുക്കളായിരുന്ന വിജയനും സുരയും ഇടക്കാലത്ത് പിരിഞ്ഞിരുന്നു. മുൻപ് മെഡിക്കൽ കോളജിൽ കയറി സുരയുടെ സംഘാംഗത്തെ അക്രമിച്ചതിൻ്റെ പ്രതികാരമാണ് ഇപ്പോഴത്തെ സംഭവമെന്നാണ് ആരോപണം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
വടക്കാഞ്ചേരിയിൽ ഗുണ്ടാ ആക്രമണം; വാഹനങ്ങൾ തീയിട്ട് നശിപ്പിച്ചു - ആക്രമണം
ഗുണ്ടാ നേതാവ് കല്ലമ്പാറ സുരയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് ആരോപണം. ഗുണ്ടാ കുടിപ്പകയാണ് ആക്രമണത്തിന് കാരണമെന്ന് സൂചന