ETV Bharat / state

Gardening With Waste Things : പാഴ്‌വസ്‌തുക്കളില്‍ ചെടികള്‍ നട്ടു, വളര്‍ന്നപ്പോള്‍ മുറ്റത്തൊരു പച്ചത്തുരുത്ത് ; ആമ്പല്ലൂരിലെ ചന്ദ്രന്‍റെ വേറിട്ട പൂന്തോട്ടം - പ്ലാസ്റ്റിക് പാത്രങ്ങള്‍

Amballur native Chandran gardening in Waste Things : നൂറ് കണക്കിന് ചെടികളാണ് ചന്ദ്രന്‍റെ മുറ്റത്ത് ഇടംപിടിച്ചിരിക്കുന്നത്. റോഡില്‍ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് പാത്രങ്ങളില്‍ അടക്കം ഇവിടെ ചെടി വളര്‍ത്തിയിട്ടുണ്ട്

Amballur native Chandran gardening in Waste Things  Gardening With Waste Things  gardening in Waste Things  പാഴ്‌വസ്‌തുക്കളില്‍ ചെടികള്‍  ആമ്പല്ലൂരിലെ ചന്ദ്രന്‍റെ വേറിട്ട പൂന്തോട്ടം  പ്ലാസ്റ്റിക് പാത്രങ്ങള്‍  ടർട്ടിൽ വൈൻ
Gardening With Waste Things
author img

By ETV Bharat Kerala Team

Published : Sep 24, 2023, 2:32 PM IST

ആമ്പല്ലൂരിലെ ചന്ദ്രന്‍റെ 'ഏദന്‍ തോട്ടം'

തൃശൂര്‍ : വലിച്ചെറിയുന്ന പാഴ്‌വസ്‌തുക്കള്‍ കൊണ്ട് വീട്ടുമുറ്റത്ത് പൂന്തോട്ടമൊരുക്കി സമൂഹത്തിന് മാതൃകയാവുകയാണ് തൃശൂർ ആമ്പല്ലൂർ സ്വദേശി ചന്ദ്രൻ. തെങ്ങുകയറ്റ തൊഴിലാളിയായ ചന്ദ്രൻ തൊഴിലിടങ്ങളിൽ നിന്നും പൊതുനിരത്തുകളിൽ നിന്നുമൊക്കെയായി ശേഖരിച്ച പ്ലാസ്റ്റിക് ഉൾപ്പടെയുള്ള പാഴ്‌വസ്‌തുക്കൾ കൊണ്ടാണ് തന്‍റെ വീടിന് മുന്നിൽ മനോഹരമായ പൂന്തോട്ടം ഒരുക്കിയിരിക്കുന്നത് (Gardening With Waste Things).

ആമ്പല്ലൂർ- കല്ലൂർ റോഡിലെ ചന്ദ്രന്‍റെ വീട്ടിലേക്ക് കടന്ന് ചെല്ലുന്നവരെ സ്വാഗതം ചെയ്യുന്നത് പച്ചപ്പ് നിറഞ്ഞ ചെടികളുടെ ഒരു ലോകം തന്നെയാണ്. ഒരാൾക്ക് നടക്കാനുള്ള സ്ഥലം മാത്രമാണ് മുറ്റത്തുള്ളത്. ഇരു വശവും മനോഹരമായ ചെടികൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ചെടികൾ ഒക്കെയും നട്ടിരിക്കുന്നത് പാഴ്‌വസ്‌തുക്കളിലാണ്. പ്ലാസ്റ്റിക് പാത്രങ്ങള്‍, ടാപ്പുകള്‍, കലങ്ങള്‍ എന്നിവയെല്ലാം അക്കൂട്ടത്തില്‍ ഉണ്ട്. പലയിടങ്ങളിൽ നിന്നായി ശേഖരിച്ച മാലിന്യങ്ങളൊക്കെയും ചന്ദ്രന്‍റെ വീട്ടുമുറ്റത്തെ പൂന്തോട്ടത്തിൽ പുനർജനിച്ച് നിൽക്കുകയാണ് (Amballur native Chandran gardening in Waste Things).

ജോലിക്ക് പോയ വീട്ടില്‍ നിന്ന് ലഭിച്ച ടർട്ടിൽ വൈൻ ഇനത്തിൽ പെട്ട ചെടിയിൽ നിന്നും ആരംഭിച്ചതാണ് ചന്ദ്രന്‍റെ പൂന്തോട്ട കമ്പം. ഇന്ന് നൂറുകണക്കിന് ചെടികൾ ഉൾപ്പെടുന്ന പച്ച തുരുത്തായി മാറിയിരിക്കുന്നു വീട്ടുമുറ്റം. ലളിതമായ വളപ്രയോഗം മാത്രമാണ് ചെടികളുടെ പരിപാലനത്തിനും വളർച്ചയ്ക്കു‌മായി ചന്ദ്രൻ പ്രയോഗിക്കുന്നത്. കുറഞ്ഞ അളവിലുള്ള വെള്ളമേ ഇവക്കെല്ലാം ആവശ്യമുള്ളൂ. ചെടി വളർത്തലിൽ ആദ്യം താത്‌പര്യം തോന്നിയിരുന്നില്ല എങ്കിലും പിന്നീട് ചന്ദ്രന്‍റെ പൂന്തോട്ട കമ്പം ഭാര്യ ആശയിലേക്കും പടര്‍ന്നു. ചന്ദ്രൻ ജോലിക്ക് പോകുന്ന സമയങ്ങളില്‍ ചെയ്‌തുവന്ന ചെടി പരിപാലനം ഇന്ന് ആശയ്ക്കും‌ ജീവിതചര്യയായി മാറി. പൂന്തോട്ട പരിപാലനത്തിൽ ചന്ദ്രനൊപ്പം തന്നെ ആശയും ഇപ്പോള്‍ തത്‌പരയാണ്.

ഭൂമിക്ക് ഭാരമാകേണ്ടിയിരുന്ന പാഴ്‌വസ്‌തുക്കളെ കൊണ്ട് തന്‍റെ കൊച്ചു വീടിനെ പച്ച തുരുത്താക്കി മാറ്റിയ ചന്ദ്രൻ യഥാർഥത്തിൽ ഒരു പോരാളിയാണ്. ഭൂമിയെ തകർക്കുന്ന പ്ലാസ്റ്റിക് മാലിന്യത്തെ പുഷ്‌പ കിരീടം അണിയിച്ച് തോൽപ്പിക്കുന്ന പ്രകൃതി സ്നേഹിയായ പോരാളി.

തൊടുപുഴയിലെ വ്യാപാരിയായ അഫ്‌സലിന്‍റെ വീടിന് ചുറ്റും പൂത്തുലഞ്ഞ് മനോഹരമായ കാഴ്‌ച സമ്മാനിച്ച ക്യാറ്റ്‌സ് ക്ലോ ചെടിയുടെ വാര്‍ത്ത ഇടിവി ഭാരത് ഇക്കഴിഞ്ഞ ഏപ്രിലില്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. വീടിൻ്റെ മതിലിൽ പടർന്ന് പന്തലിച്ച വള്ളിച്ചെടിയിലെ മഞ്ഞപ്പൂക്കള്‍ അക്ഷരാർഥത്തിൽ അതി ഗംഭീരമായ ദൃശ്യ വിരുന്നാ. അലങ്കാര ചെടികളോടും മത്സ്യങ്ങളോടുമൊക്കെ കൗതുകമുള്ള വ്യാപാരിയായ അഫ്‌സലും കുടുംബവും രണ്ട് വർഷം മുമ്പ് ആലുവയിലെ ഒരു നഴ്‌സറിയിൽ നിന്നാണ് ക്യാറ്റ്സ് ക്ലോ ചെടിയുടെ തൈ വാങ്ങിയത്.

വീട്ടിൽ വളർത്തുന്ന മറ്റ് ചെടികളോടൊപ്പം മതിലിനോട് ചേർന്ന് ഇതും നടുകയായിരുന്നു. വളവും വെള്ളവുമൊക്കെ കൃത്യമായി നൽകിയതോടെ പടർന്ന് പന്തലിച്ച തൈ മതിലിലേക്ക് തന്നെ വളർന്നു. ചെടി ക്രമേണ ഒരു സൈഡിൽ നിന്ന് പടർന്ന് മതിലും സമീപത്തെ മരവും വീടിനോട് ചേർന്നുള്ള ഔട്ട് ഹൗസിൻ്റെ ഭിത്തിയുമൊക്കെ കീഴടക്കുകയായിരുന്നു.

Also Read : വള്ളിച്ചെടിയിലെ മഞ്ഞപ്പൂ വസന്തം ; അഫ്‌സലിന്‍റെ വീടിനുചുറ്റും പൂത്തുലഞ്ഞ് ക്യാറ്റ്സ് ക്ലോ

വർഷത്തിൽ രണ്ടുതവണ പൂക്കുന്ന ക്യാറ്റ് ക്ലോ ചെടിയുടെ പ്രധാന പ്രത്യേകത നിറയെ പൂക്കളുണ്ടാകും എന്നതാണ്. ഒരാഴ്‌ച മുതൽ പത്ത് ദിവസം വരെ പൂ വാടാതെ നിൽക്കും. ശിഖരത്തിന്‍റെ അഗ്രഭാഗം പൂച്ചയുടെ നഖം പോലെ തോന്നിക്കുമെന്നതിനാലാണ് ചെടിക്ക് ക്യാറ്റ്സ് ക്ലോ എന്ന പേര് ലഭിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.