ETV Bharat / state

കര്‍ഷക ആത്മഹത്യ; ബാങ്കിന്‍റെ വീഴ്‌ച പരിശോധിക്കുമെന്ന് ചീഫ് വിപ്പ് കെ രാജൻ

author img

By

Published : Dec 17, 2019, 5:48 PM IST

Updated : Dec 17, 2019, 6:33 PM IST

തിരിച്ചടവ് മുടങ്ങിയതോടെ ഔസേപ്പിനെ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിലേക്ക് വിളിച്ചുവരുത്തി മൊറട്ടോറിയം തീരുന്ന മുറയ്ക്ക് ജപ്‌തി നടപടി തുടങ്ങുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.

മരോട്ടിച്ചാലില്‍ കര്‍ഷകന്‍റെ ആത്മഹത്യ  ബാങ്കിന് വീഴ്‌ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ചീഫ് വിപ്പ്  മൊറട്ടോറിയം കാലവധി  farmer's suicide at marottichal will investigate  thrissur latest news
മരോട്ടിച്ചാലില്‍ കര്‍ഷകന്‍റെ ആത്മഹത്യ

തൃശൂര്‍: മരോട്ടിച്ചാലിൽ കർഷകൻ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ബാങ്കിന്‍റെ ഭാഗത്ത് നിന്നും വീഴ്‌ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ചീഫ് വിപ്പ് അഡ്വ. കെ. രാജൻ. ഒരേക്കർ സ്ഥലം പാട്ടത്തിനെടുത്താണ് ഔസേപ്പ് വാഴ കൃഷി ചെയ്‌തിരുന്നത്. ഇതിനായി പത്ത് സെന്‍റ് സ്ഥലവും വീടും പണയം വെച്ച് ബാങ്ക് ഓഫ് ഇന്ത്യയുടെ മരോട്ടിച്ചാൽ ശാഖയിൽ നിന്ന് 75,000 രൂപയും കേരള ഗ്രാമീൺ ബാങ്കിൽ നിന്ന് 50,000 രൂപയും വായ്‌പയെടുത്തിരുന്നു. എന്നാൽ രണ്ടുതവണ പ്രളയം ബാധിച്ചതോടെ കൃഷി പൂർണമായും നശിച്ചു. ഇതോടെ തിരിച്ചടവ് മുടങ്ങി.

കര്‍ഷക ആത്മഹത്യ; ബാങ്കിന്‍റെ വീഴ്‌ച പരിശോധിക്കുമെന്ന് കെ രാജൻ എംഎല്‍എ

തിരിച്ചടവ് മുടങ്ങിയതോടെ ഔസേപ്പിനെ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിലേക്ക് വിളിച്ചുവരുത്തി മൊറട്ടോറിയം തീരുന്ന മുറയ്ക്ക് ജപ്‌തി നടപടി തുടങ്ങുമെന്ന് മുന്നറിയിപ്പ് നൽകി. ഇതോടെ ഔസേപ്പ് കടുത്ത മാനസിക സമ്മർദ്ദത്തിലായി. എന്നാൽ മൊറട്ടോറിയം കാലാവധി ഡിസംബർ 30 വരെ ഉണ്ടെന്നിരിക്കെ ബാങ്കിന്‍റെ ഭാഗത്ത് നിന്നും വന്ന വീഴ്‌ചയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ഔസേപ്പിന്‍റെ കുടുംബം ആരോപിച്ചു.

കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ ഔസേപ്പിന്‍റെ കുടുംബവുമായി ഫോണിലൂടെ സംസാരിച്ചുവെന്നും ജില്ലാ കലക്ടറുമായി ആലോചിച്ച് ബാങ്കിന്‍റെ ഭാഗത്ത് നിന്നും വീഴ്‌ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും വീട് സന്ദര്‍ശിച്ച ശേഷം അഡ്വ. കെ.രാജന്‍ പറഞ്ഞു. കൃഷി വകുപ്പ് ഉദ്യോഗസ്ഥരോട് സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് ഔസേപ്പിനെ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത് തുടർന്ന് ചികിത്സയിലിരിക്കെ തിങ്കളാഴ്‌ച മരണപ്പെടുകയായിരുന്നു. 60 വർഷമായി കൃഷിക്കാരനായ ഔസേപ്പിന്‍റെ വാഴകൃഷിക്ക് കഴിഞ്ഞ രണ്ട് പ്രളയങ്ങളിലും നാശനഷ്ടമുണ്ടായതാണ്‌ വായ്‌പ ബാധ്യതക്ക് കാരണമായത്.

Intro:തൃശ്ശൂർ മരോട്ടിച്ചാലിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ബാങ്കിന്റെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായോ എന്നു പരിശോധിക്കുമെന്ന് ചീഫ് വിപ്പ് കെ രാജൻ.മൊറാട്ടോറിയം തീരുന്നതിനു മുൻപ് ഔസേപ്പിനെ ബാങ്കിൽ വിളിച്ചുവരുത്തി ജപ്തി ചെയ്യുമെന്ന് അറിയിച്ച ബാങ്കിൻറെ നടപടി മൂലമാണ് ആത്‍മഹത്യയെന്ന് കുടുംബം.Body:ഒരേക്കർ സ്ഥലം സ്ഥലം പാട്ടത്തിനെടുത്താണ് ഔസേപ്പ് വാഴ കൃഷി ചെയ്തിരുന്നത്.ഇതിനായി 10 സെൻറ് സ്ഥലവും വീടും പണയം വെച്ച് ബാങ്ക് ഓഫ് ഇന്ത്യയുടെ മരോട്ടിച്ചാൽ ശാഖയിൽ നിന്ന് 75,000 രൂപയും കേരള ഗ്രാമീൺ ബാങ്കിൽ നിന്ന് 50,000 രൂപയും വായ്പയെടുത്തിരുന്നു.എന്നാൽ രണ്ടുതവണ പ്രളയം ബാധിച്ചതോടെ കൃഷി പൂർണമായും നശിച്ചു.ഇതോടെ തിരിച്ചടവ് മുടങ്ങി.ഈ സമയം ഔസേപ്പ്നെ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിലേക്ക് വിളിച്ചുവരുത്തുകയും, മൊറട്ടോറിയം തീരുന്ന മുറയ്ക്ക് വസ്തു അളന്ന് നടപടി തുടങ്ങും എന്ന മുന്നറിയിപ്പും നൽകി. ഇതോടെ ഔസേപ്പ് കടുത്ത മാനസിക സമ്മർദ്ദത്തിൽ ആവുകയായിരുന്നു.എന്നാൽ മൊറട്ടോറിയം കാലാവധി ഡിസംബർ 30ന് അവസാനിക്കുകയുള്ളൂ എന്നും ബാങ്കിൻറെ ഭാഗത്തുനിന്നും വന്ന വീഴ്ചയാണ് ആത്മഹത്യയ്ക്ക് കാരണമെന്നും മകൻ പറഞ്ഞു.

ബൈറ്റ് ജോബി (മകൻ)Conclusion:കൃഷി മന്ത്രി വി എസ് സുനിൽകുമാർ കുടുംബവുമായി ഫോണിലൂടെ സംസാരിച്ചുവെന്നും.കൃഷി വകുപ്പ് ഉദ്യോഗസ്ഥരോട് അന്വേഷിച്ചു റിപ്പോർട്ട് നൽകുവാനും ജില്ലാ കളക്ടറുമായി ആലോചിച്ചു ബാങ്കിന്റെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായോ എന്നു പരിശോധിക്കാൻ തീരുമാനിച്ചതായും.സംഭവത്തിൽ സർക്കാരിൻറെ ഭാഗത്തുനിന്നും യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ല എന്നും ചീഫ് വിപ്പ് അഡ്വ കെ രാജൻ ഔസേപ്പിന്റെ വീട് സന്ദർശിച്ച ശേഷം പറഞ്ഞു.

ബൈറ്റ് കെ രാജൻ (സർക്കാർ ചീഫ് വിപ്പ്)

വെള്ളിയാഴ്ചയാണ് ഔസേപ്പിനെ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത് തുടർന്ന് ചികിത്സയിലിരിക്കെ തിങ്കളാഴ്ച മരണപ്പെടുകയായിരുന്നു. 60 വർഷമായി കൃഷിക്കാരനായ ഔസേപ്പിന്റെ വാഴകൃഷിക്ക് കഴിഞ്ഞ രണ്ട് പ്രളയങ്ങളിലും നാശനഷ്ടമുണ്ടായതാണ്‌ വായ്‌പ ബാധ്യതക്ക് കാരണമായത്.

ഇ ടിവി ഭാരത്
തൃശ്ശൂർ
Last Updated : Dec 17, 2019, 6:33 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.