ETV Bharat / state

രഞ്ജിത്തിന്‍റെ കസ്റ്റഡി മരണം; എക്‌സൈസ് ഉദ്ദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി

തൃശൂരില്‍ എക്സൈസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ഐ.പി.സി 302 പ്രകാരം പൊലീസ് കേസെടുത്തു. വകുപ്പ് തല നടപടി സ്വീകരിക്കാനും നിര്‍ദേശം

author img

By

Published : Oct 4, 2019, 11:11 PM IST

കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവം

തൃശൂര്‍: പാവറട്ടിയിൽ എക്സൈസ് കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കൊലപാതക കുറ്റം ചുമത്തി കേസെടുത്തു. കഞ്ചാവ് കേസില്‍ കസ്റ്റഡിയിലായ മലപ്പുറം സ്വദേശി രഞ്ജിത്തിന് മർദനമേറ്റിരുന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ ഐ.പി.സി 302 പ്രകാരം കൊലപാതക കുറ്റം ചുമത്തി പാവറട്ടി പൊലീസ് കേസെടുത്തത്. തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലാണ് നടപടി. ഗുരുവായൂർ എ.സി.പി ബിജു ഭാസ്‌കറിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെയാണ് കേസന്വേഷണത്തിന് ചുമതലപ്പെടുത്തിരിക്കുന്നത്.

സംഭവത്തിൽ ഉത്തരവാദികളായ എക്സൈസ് ഉദ്യോഗസ്ഥര്‍ ആരൊക്കെയാണെന്ന് തിരിച്ചറിയാന്‍ എക്സൈസില്‍ നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഉദ്യോഗസ്ഥര്‍ക്കതിരെ വകുപ്പുതല നടപടി സ്വീകരിക്കാന്‍ അഡീഷണല്‍ എക്സൈസ് കമ്മിഷണറും ശുപാര്‍ശ ചെയ്തിട്ടുണ്ട്. ആരോപണവിധേയരായവരെ സര്‍വീസില്‍ നിന്നും ഉടനെ സസ്പെന്‍ഡ് ചെയ്യുമെന്നാണ് സൂചന.

Intro:തൃശ്ശൂർ പാവറട്ടിയിൽ എക്സൈസ് കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവത്തിൽ എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ കൊലപാതക കുറ്റം ചുമത്തി കേസെടുത്തു.പാവറട്ടി പോലീസാണ് കൊലപാതകകുറ്റം ചുമത്തി അന്വേഷണമാരംഭിച്ചത്.Body:തൃശ്ശൂർ പാവറട്ടിയിൽ എക്സൈസ് കസ്റ്റഡിയിലിരിക്കെ കഞ്ചാവ് കേസ് പ്രതി മരിച്ച സംഭവത്തിൽ എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ പോലീസ് കൊലപാതക കുറ്റം ചുമത്തുകയായിരുന്നു.കസ്റ്റഡിയിലിരിക്കെ മരണപ്പെട്ട മലപ്പുറം സ്വദേശി രഞ്ജിത്തിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മർദ്ദനം ഏറ്റിരുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അസ്വാഭാവിക മരണത്തിനായെടുത്ത ഐപിസി 174 സെക്ഷൻ മാറ്റി എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ ഐപിസി 302 പ്രകാരം കൊലപാതക കുറ്റം ചുമത്തിയത്.തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പരിശോധിച്ചാണ് നടപടിയെടുത്തത്.ഗുരുവായൂർ എസിപി ബിജു ഭാസ്കറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെയാണ് കേസിൽ ചുമതലപ്പെടുത്തിരിക്കുന്നത്.സംഭവത്തിൽ ഉത്തരവാദികളായ എക്സൈസ് ഉദ്യോഗസ്ഥര്‍ ആരൊക്കെയാണെന്ന് തിരിച്ചറിയാന്‍ പൊലീസ് എക്സൈസില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണ്.ഉദ്യോഗസ്ഥര്‍ക്കതിരെ വകുപ്പുതല നടപടി സ്വീകരിക്കാന്‍ അഡീഷണല്‍ എക്സൈസ് കമ്മീഷണറും ശുപാര്‍ശ ചെയ്തിട്ടുണ്ട്.ആരോപണവിധേയരായവരെ സര്‍വീസില്‍ നിന്നും ഉടനെ സസ്പെന്‍ഡ് ചെയ്യുമെന്നാണ് വിവരം.

ഇ ടിവി ഭാരത്
തൃശ്ശൂർConclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.