തൃശൂര്‍: എന്‍സിസി കാഡറ്റുകളുടെ നേതൃത്വത്തില്‍ സിനിമാ തിയറ്ററുകളില്‍ കൊവിഡ് ബോധവത്കരണം നടത്തി. എൻസിസിയും ആരോഗ്യവകുപ്പും സംയുക്തമായി രാഗം തീയ്യറ്റിലാണ് പരിപാടി സംഘടിപ്പിച്ചത്. തൃശൂർ സെവന്‍ കേരള ഗേൾസ് എൻസിസി ബറ്റാലിയനാണ് ബോധവല്‍ക്കരണത്തിന്‍റെ ഭാഗമായത്. തിയ്യറ്ററുകള്‍ തുറന്നെങ്കിലും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന സന്ദേശങ്ങളടങ്ങിയ പ്ലക്ക് കാര്‍ഡുകളുമായാണ് കാഡറ്റുകള്‍ തിയറ്ററില്‍ എത്തിയത്.
മോണിങ് ന്യൂണ്‍ ഷോകൾക്കായിരുന്നു ബോധവത്കരണം. ബറ്റാലിയനിലെ പതിനഞ്ചോളം വനിതാ കാഡറ്റുകള്‍ പങ്കെടുത്തു. ഇന്‍സ്ട്രക്റ്റര്‍ മഞ്ജു മോഹന്‍, സുബേദർ റാവു, ഹാവിൽദാർ നീരജ് തുടങ്ങിയവർ നേതൃത്വം നൽകി.