ETV Bharat / state

എടിഎം തകർത്ത് മോഷണ ശ്രമം; പ്രതി പിടിയിൽ

സിസിടിവി കാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കൊരട്ടിയിലും ചൗക്കയിലുമായിരുന്നു മോഷണ ശ്രമം.

chalakkudy atm theft  chalakkudy two places atm theft  എടിഎം തകർത്ത് മോഷണ ശ്രമം  ചാലക്കുടി എടിഎം മോഷണ ശ്രമം  chalakkudy atm theft accused arrested
എടിഎം
author img

By

Published : Nov 8, 2020, 3:03 PM IST

തൃശൂർ: ചാലക്കുടിയിൽ രണ്ടിടത്ത് എടിഎം തകർത്ത് മോഷണത്തിന് ശ്രമിച്ചയാളെ പിടികൂടി. ആലത്തൂർ വാവുള്ളിപ്പുറം സ്വദേശി രഞ്‌ജിത് കുമാറാണ് (37) പിടിയിലായത്. കേരളത്തിലും തമിഴ്‌നാട്ടിലുമായി നിരവധി കേസുകളിൽ പ്രതിയാണിയാൾ.

കൊരട്ടി മുരിങ്ങൂർ ജങ്‌ഷനിലെ ഫെഡറൽ ബാങ്ക് എടിഎമ്മാണ് പ്രതി ആദ്യം തകർക്കാൻ ശ്രമിച്ചത്. എന്നാൽ പണം ലഭിച്ചില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കവെ പിറ്റേന്ന് പുലർച്ചെ ചൗക്ക സൗത്ത് ഇന്ത്യൻ ബാങ്കിലെ എടിഎമ്മിൽ മോഷണ ശ്രമം നടന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രണ്ടിടത്തും ഒരാൾ തന്നെയെന്ന് കണ്ടെത്തി. ഇതിനുപിന്നാലെ സിസിടിവി കാമറകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും രഞ്‌ജിത് കുമാർ വലയിലാകുകയായിരുന്നു. ഇടപ്പള്ളിയിലെ വാടക വീട്ടിൽ നിന്നാണ് രഞ്‌ജിത് കുമാറിനെ പൊലീസ് പിടികൂടിയത്. ചാലക്കുടി ഡിവൈഎസ്‌പി സി.ആർ സന്തോഷ് അന്വേശണത്തിന് നേതൃത്വം നൽകി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.