ETV Bharat / state

വിശുദ്ധ പ്രഖ്യാപന മുഹൂർത്തം; പ്രാർഥനയോടെ വിശ്വാസി സമൂഹം - തൃശൂർ മറിയം ത്രേസിയ

അൽഫോൻസാമ്മക്കും ചാവറയച്ചനും എവുപ്രാസ്യക്കും പിന്നാലെ സീറോമലബാർ സഭയിൽ ഒരു പുണ്യവതി കൂടി ഇന്ന് പിറവിയെടുക്കും. ചരിത്ര മുഹൂർത്തം നെഞ്ചിലേറ്റാനുള്ള അവസാന ഘട്ട ഒരുക്കങ്ങളിലാണ് തൃശൂർ പുത്തൻചിറ ഗ്രാമവും വിശ്വാസികളും.

മറിയം ത്രേസിയയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചരിത്ര മുഹൂർത്തതിനായൊരുങ്ങി വിശ്വാസി സമൂഹം
author img

By

Published : Oct 12, 2019, 4:01 PM IST

Updated : Oct 13, 2019, 1:12 PM IST

തൃശൂർ : മറിയം ത്രേസിയയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചരിത്ര മുഹൂർത്തതിനായി തൃശൂർ കുഴിക്കാട്ടുശ്ശേരി മറിയം ത്രേസ്യ തീർത്ഥാടന കേന്ദ്രം ഒരുങ്ങി. ഇന്ന് വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പ മറിയം ത്രേസ്യയെ പുണ്യവതിയായി പ്രഖ്യാപിക്കുമ്പോൾ അത് കേരള സഭയുടെയും ഭാരതസഭയുടെയും അഭിമാന മുഹൂർത്തമായിരിക്കും. അൽഫോൻസാമ്മക്കും ചാവറയച്ചനും എവുപ്രാസ്യക്കും പിന്നാലെ സീറോമലബാർ സഭയിൽ ഒരു പുണ്യവതി കൂടി പിറവിയെടുക്കും. ഫ്രാൻസിസ് മാർപ്പാപ്പ അഞ്ചു വാഴ്ത്തപ്പെട്ടവരെ ഒരുമിച്ചു വിശുദ്ധരായി പ്രഖ്യാപിക്കുമ്പോൾ മൂന്നാമതായി ആ പേര് കൂടി മുഴങ്ങും "സെന്‍റ് മദർ മറിയം ത്രേസ്യ". ആ ചരിത്ര മുഹൂർത്തം നെഞ്ചിലേറ്റാനുള്ള അവസാന ഘട്ട ഒരുക്കങ്ങളിലാണ് തൃശൂർ പുത്തൻചിറ ഗ്രാമവും വിശ്വാസികളും.

വിശുദ്ധ പ്രഖ്യാപന മുഹൂർത്തം; പ്രാർഥനയോടെ വിശ്വാസി സമൂഹം
ഇന്ന് ഉച്ചക്ക് ഇന്ത്യൻ സമയം 1.30 ന് ഫ്രാൻസിസ് മാർപാപ്പയുടെ മുഖ്യകാര്‍മികത്തിൽ വത്തിക്കാനിൽ നടക്കുന്ന ചടങ്ങിൽ ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ സഹകാര്‍മികനാകും. ത്രേസ്യയുടെ ഭൗതിക ശരീരം അടക്കം ചെയ്‌ത കുഴിക്കാട്ടുശ്ശേരിയിലെ തീർത്ഥാടനകേന്ദ്രത്തിൽ ഇതിനോടനുബന്ധിച്ച് നിരവധി ആഘോഷപരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്.

Intro:മറിയം ത്രേസിയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചരിത്ര മുഹൂർത്തതിനായി തൃശൂർ കുഴിക്കാട്ടുശ്ശേരി മറിയം ത്രേസ്യ തീർത്ഥാടന കേന്ദ്രം ഒരുങ്ങി .നാളെ വത്തിക്കാനിൽ ഫ്രാൻസിസ് പാപ്പാ മറിയം ത്രേസ്യയെ പുണ്യവതിയായി പ്രഖ്യാപിക്കുമ്പോൾ അത് കേരള സഭയുടെയും ഭാരതസഭയുടെയും അഭിമാന മുഹൂർത്തമാകും . Body:അൽഫോൻസാമ്മക്കും ചാവറയച്ചനും എവുപ്രാസ്യക്കും പിന്നാലെ സീറോമലബാർ സഭയിൽ ഒരു പുണ്യവതി കൂടി നാളെ പിറവിയെടുക്കും .ഈ ചരിത്ര മുഹൂർത്തം നെഞ്ചേറ്റാനുള്ള അവസാന ഘട്ട ഒരുക്കങ്ങളിലാണ് തൃശൂർ പുത്തൻചിറ ഗ്രാമവും വിശ്വാസികളും .മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന സ്വർഗീയ നിമിഷത്തിനായി കുഴിക്കാട്ടുശ്ശേരി മറിയം ത്രേസ്യ തീർത്ഥാടന കേന്ദ്രവും ഒരുങ്ങിക്കഴിഞ്ഞു .ഞായറാഴ്ച ഇന്ത്യൻ സമയം 1,30 തിനുഫ്രാൻസിസ് പാപ്പായുടെ മുഖ്യകാര്മികത്തിൽ വത്തിക്കാനിൽ നടക്കുന്ന ചടങ്ങിൽ ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ സഹകാര്മികനാകും .ത്രേസ്യയുടെ ബൗധിക ശരീരം അടക്കം ചെയ്ത കുഴിക്കാട്ടുശ്ശേരിയിലെ തീർത്ഥകേന്ദ്രത്തിൽ ഇതോടനുബന്ധിചു ഒട്ടേറെ ആഘോഷപരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത് .1876 ഇൽ ചിറമേൽ മങ്കിടിയാൻ തോമയുടെയും തണ്ടയുടെയും മൂന്നാമത്തെ മകളായി ഏപ്രിൽ 26നു ജനിച്ച മറിയം ത്രേസ്യ പുത്തൻചിറകാർക്ക് ആദരവുള്ള സഹോദരിയായിരുന്നു .ത്രേസ്യക്ക് ഓര്മവെച്ച കാലം മുതൽ പ്രത്യേക പ്രാർത്ഥന ,ആദ്മീയ അനുഭവങ്ങളുണ്ടായിരുന്നതായി സന്യാസി മഠത്തിലെ അമ്മമാർ പറയുന്നു .1999 ജൂൺ 28നു ധന്യയായും 2000ഏപ്രിൽ 9തിന് വാഴ്ത്തപ്പെട്ട്ടവളായും ഉയർത്തപ്പെട്ടു .ഇനി വിശുദ്ധ പദവിയിൽ ,,അഞ്ചു വാഴ്ത്തപ്പെട്ടവരെ ഒരുമിച്ചു വിശുദ്ധരായി ഫ്രാൻസിസ് മാർപ്പാപ്പ പ്രഖ്യാപിക്കുമ്പോൾ മൂന്നാമതായി ആ പേര് മുഴങ്ങും "സെന്റ് മദർ മറിയം ത്രേസ്യ " .ചടങ്ങിൽ പങ്കെടുക്കാൻ കേരളത്തിലെ ജനപ്രധിനിതികളും സന്യസ്തരും വിശ്വാസികളും അടക്കം നാനൂറിലേറെ പേർ റോമിലെത്തിയിട്ടുണ്ട് .

ഇ ടിവി ഭാരത്
തൃശൂർConclusion:
Last Updated : Oct 13, 2019, 1:12 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.