തൃശൂര്‍: അനിൽ അക്കര എംഎല്‍എ സാത്താന്‍റെ സന്തതിയെന്ന് എന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോൺ. ലൈഫ് മിഷൻ പദ്ധതി തകർക്കാൻ ശ്രമിക്കുന്നതിനെതിരെ സിപിഎം വടക്കാഞ്ചേരിയിൽ നടത്തിയ സത്യാഗ്രഹത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വപ്‌ന സുരേഷിന് ഒരു കോടി രൂപ കമ്മിഷൻ കിട്ടിയിട്ടും തനിക്ക് ഒന്നും കിട്ടാത്തതിന്റെ വികാര വിക്ഷോഭമാണ് അനിൽ അക്കരയുടെ ഇപ്പോഴുള്ള വാദങ്ങളെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പദ്ധതിക്കായി ബഹുനില കെട്ടിടം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരി നഗരസഭാ കൗൺസിൽ ചർച്ച നടത്തിയതാണ്. എന്നാൽ കെട്ടിട നിർമാണം നടക്കുന്ന ഒമ്പത് മാസത്തോളം അനിൽ അക്കര വാൽമീകി തപസ് ഇരുന്ന പോലെ നിശബ്‌ദനായി ഇരുന്നതായും ബേബി ജോൺ പറഞ്ഞു.