തിരുവനന്തപുരം: എഴുത്തച്ഛൻ സാഹിത്യ പുരസ്കാരം സക്കറിയയ്ക്ക് സമ്മാനിച്ചു. സെക്രട്ടേറിയേറ്റിലെ ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്കാരം സമ്മാനിച്ചത്. സമുദായത്തെയും സമൂഹത്തെയും നിരന്തരം ആത്മപരിശോധനയ്ക്ക് പ്രേരിപ്പിക്കുന്നതാണ് സക്കറിയയുടെ എഴുത്തുകൾ എന്ന് മുഖ്യമന്ത്രി പറഞ്ഞു.
വർഗീയ ഫാസിസത്തിന് കീഴടങ്ങാത്ത ഭരണകൂടം എന്ന പ്രാധാന്യം ഉണ്ട് ഇടതുപക്ഷ സർക്കാരിനെന്ന് പുരസ്കാരം സ്വീകരിച്ച് സക്കറിയ പറഞ്ഞു. ബോധജ്ഞാനവും ആധുനികതയുമുള്ള ഇടതുപക്ഷം ശക്തിപെടേണ്ടത് കേരളത്തിൻ്റെ ഭാവിക്ക് അതിപ്രധാനമാണ്. സർക്കാരിനോടുള്ള യോജിപ്പും വിയോജിപ്പും അടങ്ങിയ രാഷ്ട്രീയത്തിൽ നിന്നു കൊണ്ടാണ് പുരസ്കാരം ഏറ്റുവാങ്ങുന്നതെന്നും സക്കറിയ പറഞ്ഞു.