തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം. ജൂൺ 18ന് സംസ്ഥാനത്തെ 10 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. വരുന്ന അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപകമായി മഴ ലഭിക്കുമെന്നും കാലവസ്ഥ കേന്ദ്രം അറിയിച്ചു.
Also Read: 12ാം ക്ലാസ് മൂല്യനിര്‍ണയത്തിന് മാര്‍ഗരേഖ അവതരിപ്പിച്ച് സിബിഎസ്‌ഇ
ഇന്ന് 11 ജില്ലകളിലായിരുന്നു യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നത്. തിരുവനന്തപുരം, കൊല്ലം, തൃശൂർ ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.
Also Read: മലപ്പുറത്ത് പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ കുത്തിക്കൊന്നു ; യുവാവ് പിടിയില്‍
ഇന്ന് രാത്രി 11.30 വരെ പൊഴിയൂർ മുതൽ കാസർകോഡ് വരെയുള്ള കേരള തീരത്ത് 3 മുതൽ 4.6 മീറ്റർ വരെ ഉയരത്തിൽ തീരമാല ഉയരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ശനിയാഴ്‌ച വരെ കേരള തീരത്ത് കടലിൽ പോകാൻ പാടില്ലെന്ന് നേരത്തെ നിർദേശം പുറത്തിറങ്ങിയിരുന്നു.