എം ലീലാവതി
ഒഎന്‍വി സാഹിത്യ പുരസ്‌കാരത്തിന് ഡോ. എം ലീലാവതി അർഹയായി. സാഹിത്യ നിരൂപണത്തിന് നല്‍കിയ സമഗ്ര സംഭാവനയ്ക്കാണ് അംഗീകാരം. മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങിയതാണ് പുരസ്കാരം.
ഓംചേരി എന്‍ എന്‍ പിള്ള
പ്രമുഖ സാഹിത്യകാരന്‍ ഓംചേരി എന്‍.എന്‍ പിള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരത്തിനർഹനായി. അംഗീകാരം ഓര്‍മ്മക്കുറിപ്പുകളായ ആകസ്മികം എന്ന കൃതിക്ക്.
ബെന്യാമിൻ
വയലാര്‍ രാമവർമ സാഹിത്യ പുരസ്കാരം എഴുത്തുകാരന്‍ ബെന്യാമിന് ലഭിച്ചു. 'മാന്തളിരിലെ ഇരുപത് കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍' എന്ന നോവലാണ് നാല്‍പത്തിയഞ്ചാം വയലാര്‍ പുരസ്‌കാരത്തിന് അർഹനാക്കിയത്.
എം മുകുന്ദൻ
ജെസിബി സാഹിത്യപുരസ്കാരം സാഹിത്യകാരൻ എം. മുകുന്ദന് ലഭിച്ചു. ദൽഹി ഗാഥകൾ എന്ന നോവലിന്റെ ഇംഗ്ലിഷ് പരിഭാഷ ഡൽഹി: എ സലിലക്വി എന്ന പുസ്‌തകമാണ് പുരസ്കാരം നേടിയത്. രാജ്യത്തെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുള്ള (25 ലക്ഷം രൂപ) പുരസ്കാരമാണിത്.
യേശുദാസൻ
സ്വദേശാഭിമാനി കേസരി പുരസ്‌കാരം കാര്‍ട്ടൂണിസ്റ്റ് യേശുദാസന്. കാര്‍ട്ടൂണ്‍ രംഗത്തും മാധ്യമപ്രവര്‍ത്തനത്തിലും നല്‍കിയ വിലപ്പെട്ട സംഭാവനകള്‍ കണക്കിലെടുത്താണ് അംഗീകാരം.
എം എ യൂസഫലി
അബുദാബി ഉന്നത സിവിലിയൻ ബഹുമതിയായ അബുദാബി അവാർഡിന് എംഎ യൂസഫലി അർഹനായി. അബുദാബിയുടെ വാണിജ്യ-വ്യവസായ മേഖലകളിൽ നൽകിയ സംഭാവനകൾക്കും ജീവകാരുണ്യ രംഗത്ത് നൽകുന്ന മികച്ച പിന്തുണക്കുമുള്ള അംഗീകാരമായാണ് ഉന്നത സിവിലിയൻ ബഹുമതി.
ജയസൂര്യ
ചലച്ചിത്ര താരം ജയസൂര്യ വീണ്ടും മികച്ച നടനുള്ള സംസ്ഥാന പുരസ്‍കാരത്തിനർഹനായി. പ്രജേഷ് സെൻ സംവിധാനം ചെയ്ത ചിത്രം വെള്ളത്തിലെ അഭിനയത്തിന് ആയിരുന്നു അവാര്‍ഡ്.
അന്നബെൻ
മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം അന്നബെൻ സ്വന്തമാക്കി. കപ്പേളയിലെ മികച്ച പ്രകടനത്തിനായിരുന്നു പുരസ്കാരം.
പിആർ ശ്രീജേഷ്
മലയാളി ഹോക്കി താരം പിആർ ശ്രീജേഷ് ഖേൽ രത്ന പുരസ്‌കാരത്തിനർഹനായി. ഖേൽ രത്ന ലഭിക്കുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീജേഷ്
പദ്‌മ അവാർഡുകള്‍
കെഎസ് ചിത്ര - പദ്‌മ ഭൂഷൻ
പദ്‌മശ്രീ അവാർഡുകള്‍
കൈതപ്രം ദാമോദരൻ നമ്പൂതിരി
ബാലൻ പുത്തേരി
കെ കെ രാമചന്ദ്ര പുലവാർ
ഒവി മാധവൻ നമ്പ്യാർ