തിരുവനന്തപുരം : കൊവിഡ് മരണങ്ങളുടെ കൃത്യമായ കണക്ക് കാലതാമസം കൂടാതെ പ്രസിദ്ധീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്
നിയമസഭയിൽ. വിട്ടുപോയിട്ടുള്ള മരണങ്ങൾ സംബന്ധിച്ച് പരിശോധിച്ചുവരികയാണ്.
2020 ജൂലൈ മുതൽ 2021 ജൂലൈ വരെയുള്ള കണക്കുകളാണ് വിലയിരുത്തുന്നത്. ഇതുമായി ബന്ധപ്പെട്ട രേഖകൾ നൽകുന്നതിന് ഡി എം ഒമാർ കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Also Read : സംസ്ഥാനത്ത് വാക്‌സിന്‍ സമത്വം ഉറപ്പുവരുത്തും: ആരോഗ്യമന്ത്രി വീണ ജോര്‍ജ്
ഒരിക്കൽ കൊവിഡ് ബാധിച്ചവർക്ക് വീണ്ടും ബാധിക്കുന്ന പ്രവണത കുറഞ്ഞിട്ടുണ്ട്. അതേസമയം വാക്‌സിന്‍ എടുത്തവർക്ക് രോഗം ബാധിക്കുന്നതായി ആരോഗ്യ വകുപ്പിന്റെ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.