തിരുവനന്തപുരം: ഭര്‍ത്താവിന്‍റെ മരണാനന്തര ചടങ്ങിനിടെ ഭാര്യയും മരിച്ചു. ആനാവൂര്‍ ആനന്ദ മന്ദിരത്തില്‍ എം രഘുവരന്‍ നായരുടെ ഭാര്യ രമാദേവി തങ്കച്ചി (85)യാണ് മരിച്ചത്. രഘുവരൻ നായരുടെ മരണാനന്തര ചടങ്ങിനിടെ രമാദേവി തങ്കച്ചി കുഴഞ്ഞു വീഴുകയായിരുന്നു.
കുന്നത്തുകാല്‍ മുന്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി പ്രസിഡന്‍റായിരുന്ന രഘുവരന്‍ നായര്‍ (93) ഒമ്പതാം തിയതിയാണ് മരിച്ചത്. അജയകുമാര്‍, ജയപ്രകാശ് , സന്തോഷ് കുമാര്‍, സുനില്‍ കുമാര്‍ എന്നിവരാണ് മക്കൾ.