ETV Bharat / state

Supplementary Allotment| വൊക്കേഷണൽ ഹയർസെക്കന്‍ഡറി സപ്ലിമെന്‍ററി അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു - Vocational Higher Secondary Allotment

അലോട്ട്മെന്‍റ് ലഭിച്ച വിദ്യാർഥികൾക്ക് ഇന്ന് മുതൽ നാളെ വൈകുന്നേരം നാല് മണി വരെ പ്രവേശനം നേടാം

Plus one admission vocational  അലോട്ട്മെന്‍റ്  വൊക്കേഷണൽ ഹയർസെക്കണ്ടറി അലോട്ട്മെന്‍റ്  സപ്ലിമെന്‍ററി അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു  വൊക്കേഷണൽ ഹയർസെക്കണ്ടറി  പ്ലസ് വൺ പ്രവേശനം  പ്ലസ് വൺ  ഹയർ സെക്കൻഡറി വൊക്കേഷണൽ വിഭാഗം  സപ്ലിമെന്‍ററി അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു  അലോട്ട്മെന്‍റ്  Higher Secondary Vocational Section  Supplementary Allotment  Vocational Higher Secondary  Vocational Higher Secondary Allotment  Supplementary Allotment
Supplementary Allotment
author img

By

Published : Jul 13, 2023, 1:04 PM IST

Updated : Jul 13, 2023, 2:01 PM IST

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനായുള്ള ഹയർ സെക്കൻഡറി വൊക്കേഷണൽ വിഭാഗം സപ്ലിമെന്‍ററി അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്‍റ് ലഭിച്ച വിദ്യാർഥികൾക്ക് ഇന്ന് മുതൽ നാളെ വൈകുന്നേരം നാല് മണി വരെ സ്‌കൂളുകളിൽ പ്രവേശനം നേടാം. അലോട്ട്മെന്‍റ് ലഭിച്ചാൽ ആവശ്യമായ സർട്ടിഫിക്കറ്റുകളുമായി സ്‌കൂളിൽ ഹാജരാവണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

അലോട്മെന്‍റ് അറിയുന്നതിനായി: അലോട്മെന്‍റ് സംബന്ധിച്ച വിവരം അറിയുന്നതിനായി http://www.admission.dge.kerala.gov.in/ എന്ന വെബ്‌സൈറ്റിൽ പ്രവേശിച്ച് Click for Higher Secondary vocational Admission എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. ശേഷം Candidate Login-SWS ലൂടെ ലോഗ് ഇൻ ചെയ്‌താൽ Supplementary Allot Results എന്ന ഭാഗത്ത് റിസല്‍ട്ട്‌ ലഭ്യമാവും.

വിദ്യാർഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്‍റ് ലെറ്റർ, അലോട്ട്മെന്‍റ് ലഭിച്ച സ്‌കൂളിൽ നിന്നും പ്രിന്‍റ് എടുത്ത് അഡ്‌മിഷൻ സമയത്ത് നൽകുന്നതാണ്. അലോട്ട്മെന്‍റ് ലഭിക്കുന്നവർ ഫീസ് അടച്ച് സ്ഥിരപ്രവേശനം നേടണം.

സംസ്ഥാനത്ത് ഈ വർഷത്തെ, ഒന്നാം വർഷ ഹയർ സെക്കൻഡറി ക്ലാസുകൾ ആരംഭിച്ചപ്പോൾ 3.16 ലക്ഷം വിദ്യാർഥികളാണ് ക്ലാസുകളിൽ പ്രവേശിച്ചത്. സപ്ലിമെൻന്‍ററി അലോട്ട്മെന്‍റിന് ഒപ്പം തന്നെ താലൂക്ക് തലത്തില്‍ പട്ടിക തയ്യാറാക്കി മുഴുവൻ പേർക്കും തുടർപഠനം ഉറപ്പാക്കുമെന്ന് പ്ലസ് വൺ പ്രവേശനം ലഭിച്ച വിദ്യാർഥികളെ സ്വീകരിക്കാൻ എത്തിയ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു.

സപ്ലിമെന്‍ററി അലോട്ട്മെന്‍റ്: സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിലായി 45,394 ഒഴിവുകളാണ് ഉണ്ടായിരുന്നത്. 68,739 അപേക്ഷകളാണ് സപ്ലിമെന്‍ററി അലോട്ട്‌മെന്‍റിലേക്കായി ലഭിച്ചിരുന്നത്. ഇതിൽ 67,596 അപേക്ഷകൾ അലോട്ട്മെന്‍റായി പരിഗണിച്ചു. സപ്ലിമെന്‍ററി അലോട്ട്മെന്‍റായി അപേക്ഷിച്ചതിന് ശേഷം മറ്റ് ക്വാട്ടകളിൽ പ്രവേശനം നേടിയ 194 അപേക്ഷകരെയും ഒപ്ഷനില്ലാത്തതും മറ്റ് കാരണങ്ങളാൽ അർഹത ഇല്ലാത്തതുമായ 949 അപേക്ഷകളും സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് പരിഗണിച്ചിട്ടില്ല. സംവരണ തത്വം പ്രകാരം, നിലവിലുണ്ടായിരുന്ന വേക്കൻസി ജില്ല ഒരു യൂണിറ്റായി പരിഗണിച്ച് വിവിധ കാറ്റഗറി സീറ്റുകളാക്കിയാണ് അലോട്ട്മെന്‍റിന് പരിഗണിച്ചത്.

സപ്ലിമെന്‍ററി അലോട്ട്മെന്‍റിനായി മുഖ്യഘട്ടത്തിലെ മൂന്ന് അലോട്ട്മെന്‍റുകൾക്കും ശേഷവും അവസരം ലഭിക്കാത്തവർ, അപേക്ഷയിലെ പിഴവ് കാരണം അലോട്ട്‌മെന്‍റ് കിട്ടാത്തവര്‍, ഇതുവരെ അപേക്ഷ നൽകാത്തവർ എന്നിവരെ ആയിരുന്നു പരിഗണിച്ചത്. ജൂലൈ എട്ട് മുതൽ പത്ത് വരെയായിരുന്നു സപ്ലിമെന്‍ററി അലോട്ട്മെന്‍റിനായി അപേക്ഷിക്കാനുള്ള സമയപരിധി.

മലപ്പുറം ജില്ലയിലായിരുന്നു സീറ്റ്‌ പ്രതിസന്ധി രൂക്ഷം. ജില്ലയില്‍ നിന്ന് 19,710 അപേക്ഷകളാണ് സപ്ലിമെന്‍ററി അലോട്ട്‌മെന്‍റിനായി ലഭിച്ചത്. ഇതിൽ 18,830 അപേക്ഷകൾ പുതുക്കി അപേക്ഷിച്ചവരും 880 പേർ പുതുതായി അപേക്ഷിച്ചവരുമാണ്. കൂടാതെ, പാലക്കാട് ജില്ലയിൽ നിന്ന് 8,653 അപേക്ഷകളും കോഴിക്കോട് നിന്ന് 8,345 അപേക്ഷകരുമുണ്ട്. പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കുറവ് അപേക്ഷകരുള്ളത്. 952 പേരാണ് പത്തനംതിട്ട ജില്ലയിൽ അലോട്ട്‌മെന്‍റിന് അപേക്ഷിച്ചത്.

READ ALSO: Plus One Seats | പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; മലപ്പുറത്തിന് പ്രത്യേക പരിഗണന, 14 അധിക ബാച്ചുകള്‍ അനുവദിച്ചതായി വിദ്യാഭ്യാസ മന്ത്രി

Last Updated : Jul 13, 2023, 2:01 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.