തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ കവാടത്തിനു സമീപം പിക്കപ്പ് വാൻ കുഴിയിലേക്ക് മറിഞ്ഞു. ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വിഴിഞ്ഞം തുറമുഖ കവാടം സ്ഥിതി ചെയ്യുന്ന മുല്ലൂരാണ് അപകടം നടന്നത്. കൊല്ലത്ത് നിന്നും തമിഴ്‌നാട്ടിലെ തേങ്ങാപ്പട്ടണത്തേയ്ക്ക് പോകുകയായിരുന്ന പിക്കപ്പ് വാനാണ് റോഡിനു വലതുവശത്തെ കുഴിയിലേക്ക് നിയന്ത്രണം വിട്ടു മറിഞ്ഞത്.
25 അടിയിലേറെ താഴ്‌ചയുള്ള ഈ ഭാഗത്ത് രണ്ട് വീടുകൾ ഉണ്ട് എന്നത് അപകടത്തിൻ്റ തീവ്രത കൂട്ടുമായിരിരുന്നു എങ്കിലും കാട്ടുചെടികളിൽ കുടുങ്ങി വീടിനു മുകളിലേക്ക് പതിക്കാതെ വാൻ നിന്നത് വൻ ദുരന്തമാണൊഴിവായത്.
തമിഴ്‌നാട് സ്വദേശിയായ ഡ്രൈവർ രാജ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതിനാൽ സുരക്ഷിതമായി രക്ഷപ്പെട്ടു. വിഴിഞ്ഞം പോലീസ് സ്ഥലത്തെത്തി ഗതാഗത ക്രമീകരണങ്ങൾ നടത്തി വാൻ ക്രെയിൻ ഉപയോഗിച്ച് ഉയർത്താൻ സഹായിച്ചു.
റോഡിലെ വലിയ വളവും കയറ്റവും കാരണം അപകടം പതിവാണിവിടെ.
വിഴിഞ്ഞത്ത് പിക്കപ്പ് വാൻ കുഴിയിലേക്ക് മറിഞ്ഞു; ഡ്രൈവർ രക്ഷപ്പെട്ടു - accident
തമിഴ്‌നാട്ടിലേക്ക് പോകുകയായിരുന്ന പിക്കപ്പ് വാനാണ് വിഴിഞ്ഞം തുറമുഖ കവാടത്തിനു സമീപം അപകടത്തിൽപ്പെട്ടത്.