ETV Bharat / state

കൈയെത്തും ദൂരത്ത് കടലാഴങ്ങളിലെ വർണമത്സ്യങ്ങള്‍; വിഴിഞ്ഞം അക്വേറിയത്തിൽ ഗോപിമീനും കാസോപ്പിയ ജെല്ലിഫിഷും

വിഴിഞ്ഞത്തെ സമുദ്ര മത്സ്യഗവേഷണ കേന്ദ്രത്തിലെ സാഗരിക അക്വേറിയത്തിലാണ് ഗോപിമീനും കാസോപ്പിയ ജെല്ലിഫിഷും പുതുതായി പ്രദര്‍ശനത്തിനൊരുക്കിയത്. ആഴക്കടലിലെ പവിഴപുറ്റുകളിലും പാറക്കെട്ടുകളും മാത്രമാണ് ഇവയെ കണ്ടുവരുന്നത്

author img

By

Published : Jul 19, 2022, 10:47 PM IST

Vizhinjam Marine Aquarium  Vizhinjam Marine Aquarium new exhibition  വിഴിഞ്ഞം അക്വേറിയത്തിൽ ഗോപിമീനും കാസോപ്പിയ ജെല്ലിഫിഷും  വിഴിഞ്ഞത്തെ സമുദ്ര മത്സ്യഗവേഷണ കേന്ദ്രം  വിഴിഞ്ഞത്തെ സമുദ്ര മത്സ്യഗവേഷണ കേന്ദ്രത്തിലെ സാഗരിക അക്വേറിയം
കൈയ്യെത്തും ദൂരത്ത് കാണാം കടലാഴങ്ങളിലെ വർണമത്സ്യങ്ങളെ; വിഴിഞ്ഞം അക്വേറിയത്തിൽ ഗോപിമീനും കാസോപ്പിയ ജെല്ലിഫിഷും

തിരുവനന്തപുരം: കടലാഴങ്ങളിൽ ഒളിഞ്ഞിരിക്കുന്ന വർണമത്സ്യങ്ങളായ ഗോപിമീനിനെയും കാസോപ്പിയ ജെല്ലിഫിഷിനെയും നേരില്‍ കാണാന്‍ അവസരം. വിഴിഞ്ഞത്തെ സമുദ്ര മത്സ്യഗവേഷണ കേന്ദ്രത്തിലെ സാഗരിക അക്വേറിയത്തിലാണ് ഈ മത്സ്യങ്ങളെ പ്രദർശിപ്പിച്ചത്. കടലിനടിയിലെ പവിഴപുറ്റുകളിലും പാറക്കെട്ടുകളും മാത്രം കണ്ടുവരുന്നതാണ് അപൂർവ ഇനം മീനുകള്‍.

വിഴിഞ്ഞം സാഗരിക അക്വേറിയത്തില്‍ ഗോപിമീനും കാസോപ്പിയ ജെല്ലിഫിഷും പ്രദര്‍ശനത്തിന്

ഒരു ജോഡി ഗോപി മീനുകളെ വിഴിഞ്ഞം തീരക്കടലില്‍ നിന്നാണ് അധികൃതര്‍ ഇവിടെയെത്തിച്ചത്. കാസോപ്പിയ ജെല്ലിഫിഷിന്‍റെ കുഞ്ഞുങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. ഇവ സമുദ്ര മത്സ്യഗവേഷണ കേന്ദ്രത്തില്‍ തന്നെ ഉത്‌പാദിപ്പിച്ചതാണ്. ജൂലൈ 16നാണ് പൊതുജനങ്ങള്‍ക്ക് കാണാനായി ഇവ തുറന്നുകൊടുത്തത്.

ജെല്ലിഫിഷുകള്‍ പത്തിലധികം: ജെല്ലിഫിഷിന്‍റെ ശരീരത്തിൽ നിന്ന് പുറപ്പെടുവിക്കുന്ന ഒരുതരം വഴുവഴുപ്പുളള സ്രവം മനുഷ്യനടക്കമുളള ജീവികളിൽ ചൊറിച്ചിലുണ്ടാക്കാറുണ്ട്. ഇതിനാൽ, ഇവയെ കടൽച്ചൊറിയെന്നും വിളിക്കാറുണ്ട്. കാസോപ്പിയ കുടുംബത്തിലെ ഏക വിഭാഗമാണ് ഈ ജെല്ലി ഫിഷ്. ഈ വിഭാഗത്തില്‍പ്പെട്ട പത്തിലധികം മീനുകളാണ് പ്രദർശനത്തിലുളളതെന്ന് മേധാവി ഡോ. അനിൽ പറഞ്ഞു.

ചെറുനെത്തോലികളാണ് ജെല്ലിഫിഷുകള്‍ക്കുള്ള ആഹാരം. കാലുകൾ പോലെ കാണുന്ന ഭാഗത്തുളള ബാക്‌ടീരിയകള്‍ക്ക് പ്രകാശ സംശ്ലേഷണം (Photosynthesis) നടത്തുന്നതിന് സൂര്യപ്രകാശം വേണം. ഇതിനാണ് തലകീഴായി ഇവ സഞ്ചരിക്കുന്നത്. തത്തയുടെ നിറമുളള മൂൺവ്രാസെ, മുൻഭാഗത്ത് മുഖം മൂടി ഇട്ടതുപോലെയുളള മാസ്‌ക്‌ഡ് ബാനർ ഫിഷ്, സീബ്രയുടെ ശരീരത്തിലെ വരപോലെയുളള ബെൻഗാൾ സെർജന്‍റ്, വിവിധം തരം ഇലക്ട്രിക ഈൽ മത്സ്യങ്ങൾ, നക്ഷത്രമത്സ്യങ്ങൾ അങ്ങനെ വിതൃസ്‌തരം മീനുകളും ഇവിടെ പ്രദർശനത്തിനുണ്ട്. കടലാമകളും കലവയും (Epinephelus) അടക്കമുളളവയും ഇവിടെ വളർത്തുന്നുണ്ട്.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.