ETV Bharat / state

വിഴിഞ്ഞം: സമരവും പ്രതിരോധവും കണക്കിലെടുക്കാതെ സര്‍ക്കാര്‍, വിദഗ്‌ധ സംഗമവും സെമിനാറും ഇന്ന് - kerala news updates

വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട് വിഴിഞ്ഞം ഇന്‍റര്‍ നാഷണൽ സീപോർട്ട് ലിമിറ്റഡ് സംഘടിപ്പിക്കുന്ന വിദഗ്‌ധ സംഗമത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ശശി തരൂര്‍ എം.പിയും പങ്കെടുത്തില്ല.

വിഴിഞ്ഞത്തെ അക്രമം കണക്കാക്കുന്നില്ല  vizhinjam conflict updates  നിലപാടിലുറച്ച് സര്‍ക്കാര്‍  വിദഗ്‌ധ സംഗമവും സെമിനാറും ഇന്ന്  വിഴിഞ്ഞം സമരവുമയി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷം  ലത്തീൻ അതിരൂപത  മുഖ്യമന്ത്രി പിണറായി വിജയന്‍  vizhinjam  vizhinjam conflict  തിരുവനന്തപുരം വാര്‍ത്തകള്‍  kerala news updates  latest news in kerala
വിഴിഞ്ഞത്തെ അക്രമം കണക്കാക്കുന്നില്ല; നിലപാടിലുറച്ച് സര്‍ക്കാര്‍; വിദഗ്‌ധ സംഗമവും സെമിനാറും ഇന്ന്
author img

By

Published : Nov 29, 2022, 8:03 AM IST

Updated : Nov 29, 2022, 11:35 AM IST

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവുമായി ബന്ധപ്പെട്ട് ലത്തീൻ അതിരൂപതയുടെ സമരത്തിന് എതിരെ കടുത്ത നിലപാടുമായി സംസ്ഥാന സർക്കാർ. പ്രതിഷേധവും അക്രമവും കണക്കിലെടുക്കാതെ ശക്തമായി മുന്നോട്ട് പോകാനാണ് സർക്കാർ തീരുമാനം. തുറമുഖത്തിന്‍റെ പ്രവർത്തന സാങ്കേതികത സംബന്ധിച്ച് വിഴിഞ്ഞം ഇന്‍റര്‍ നാഷണൽ സീപോർട്ട് ലിമിറ്റഡ് വിദഗ്‌ധ സംഗമവും സെമിനാറും മാസ്കറ്റ് ഹോട്ടലില്‍ ആരംഭിച്ചു.

സെമിനാര്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നും അറിയിച്ചിരുന്നെങ്കിലും അവസാന നിമിഷം അദ്ദേഹം പിന്മാറി. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി വിട്ടുനിന്നത്. ഔദ്യോഗിക ഉദ്ഘാടനമില്ലാതെയാണ് സെമിനാര്‍ ആരംഭിച്ചത്. തിരുവനന്തപുരം എം.പി ശശിതരൂരും പരിപാടിയ്ക്ക് എത്തിയില്ല.

തുറമുഖം- മ്യൂസിയം- പുരാവസ്‌തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലാണ് അധ്യക്ഷത വഹിക്കുന്നത്. ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ, പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, ഫിഷറീസ് വകുപ്പ് മന്ത്രി വി അബ്‌ദുര്‍ റഹിമാൻ, ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജു, ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ, ശശി തരൂർ എം.പി തുടങ്ങിയവര്‍ സംസാരിക്കും. തുറമുഖ വകുപ്പ് സെക്രട്ടറി കെ.ബിജു പദ്ധതി വിശദീകരണം നടത്തും.

തുടർന്ന് വിദഗ്‌ധര്‍ വിഷയാവതരണം നടത്തും. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്‌നോളജിയിലെ മുൻ ശാസ്ത്രജ്ഞനും എൽ ആൻഡ് ടി ഇൻഫ്രാ എൻജിനിയറിങ് തുറമുഖ- പരിസ്ഥിതി വിഭാഗം തലവനുമായ രാജേഷ് പി.ആർ 'വിഴിഞ്ഞം തുറമുഖത്തിന്‍റെ ആഘാതം സമീപ തീരങ്ങളിൽ - പഠനത്തിന്‍റെ വെളിച്ചത്തിൽ' എന്ന വിഷയം അവതരിപ്പിക്കും'. തീര രൂപീകരണത്തിലെ അടിസ്ഥാന തത്വങ്ങൾക്ക് വിഴിഞ്ഞം തുറമുഖ വികസനത്തിലുള്ള പ്രാധാന്യ'ത്തെക്കുറിച്ച് ഇൻഡോമർ കോസ്റ്റൽ ഹൈഡ്രോളിക്‌സ് ലിമിറ്റഡ് എം.ഡിയും ഗോവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രാഫിയിലെ ഓഷ്യൻ എൻജിനീയറിങ് വിഭാഗത്തിലെ മുൻ തലവനും ശാസ്ത്രജ്ഞനുമായ ഡോ. പി ചന്ദ്രമോഹനും 'തിരുവനന്തപുരം കടൽതീരത്തെ മാറ്റങ്ങൾ-യഥാർഥ ഘടകങ്ങളുടെ അടിസ്ഥാനത്തിലെ വിലയിരുത്തലി'നെക്കുറിച്ച് നാഷണൽ സെന്‍റര്‍ ഫോർ എർത്ത് സയൻസ് സ്റ്റഡീസിലെ മറൈൻ ജിയോസയൻസ് ഗ്രൂപ്പ് മേധാവി ഡോ.എൽ. ഷീല നായറും സംസാരിക്കും.

ഉച്ചയ്‌ക്ക് ഒരു മണി മുതൽ നടക്കുന്ന പാനൽ ചർച്ചയിൽ ചെന്നൈ ഐ.ഐ.ടി ഓഷ്യൻ എൻജിനീയറിങ് വിഭാഗത്തിലെ പ്രൊഫസർ ഡോ.എസ്എ. സന്നസിരാജ്, ഖരഗ്‌പൂര്‍ ഐ.ഐ.ടിയിലെ ഓഷ്യൻ എൻജിനീയറിങ് ആൻഡ് നേവൽ ആർക്കിടെക്‌ടര്‍ വിഭാഗം പ്രൊഫസർ ഡോ. പ്രസാദ് കുമാർ ഭാസ്‌കരൻ, ഇ.എസ്.ജി. സ്‌പെഷ്യലിസ്റ്റ് സി വി സുന്ദരരാജൻ, ഡോ. പി. ചന്ദ്രമോഹൻ, ഡോ. എൽ. ഷീല നായർ എന്നിവർ പങ്കെടുക്കും.

കാപ്പിറ്റൽ റീജിയൻ ഡെവലപ്‌മെന്‍റ് മുൻ സ്‌പെഷ്യൽ ഓഫിസറും മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയുമായിരുന്ന ബാലകൃഷ്‌ണനാണ് പാനൽ ചർച്ചയുടെ മോഡറേറ്റർ.

also read: വിഴിഞ്ഞം തുറമുഖ സമരം; കലാപത്തിന് ഗൂഢശ്രമമെന്ന് സിപിഎം

Last Updated : Nov 29, 2022, 11:35 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.