തിരുവനന്തപുരം: മുഖ്യവിവരാവകാശ കമ്മിഷണറായി ഡോ. വിശ്വാസ് മേത്ത ചുമതലയേറ്റു. രാജ്ഭവനില്‍ രാവിലെ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് ഖാന്‍ സത്യവാചകം ചൊല്ലിക്കെടുത്തു. ചടങ്ങില്‍ മന്ത്രി കെ രാജു, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ എന്നിവര്‍ പങ്കെടുത്തു.
ചീഫ് സെക്രട്ടറി പദവിയില്‍ നിന്ന് വിരമിച്ചയുടനാണ് മുഖ്യ വിവരാവകാശ കമ്മിഷണറായി മേത്ത ചുമതലയേറ്റത്. ആഭ്യന്തര വകുപ്പിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി, ആരോഗ്യം, വിദ്യാഭ്യാസം, റവന്യു, ജലവിഭവ വകുപ്പുകളുടെ മേധാവി തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.