തിരുവനന്തപുരം: സർക്കാരിൻ്റെ വിഷു- ഈസ്റ്റർ ഭക്ഷ്യ കിറ്റ് വിതരണം നാളെ മുതൽ. എല്ലാ വിഭാഗം കാർഡ് ഉടമകൾക്കും കിറ്റ് ലഭിക്കും. ഏപ്രിൽ ഒന്ന് മുതൽ കൊടുക്കാനായിരുന്നു മുൻ തീരുമാനം. ഏപ്രിലിലെ കിറ്റ് മാർച്ചിൽ വിതരണം ചെയ്യുന്നതിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരണം തേടിയിരുന്നു. ഇതേ തുടർന്നായിരുന്നു വിതരണം ഏപ്രിൽ ഒന്ന് മുതലാക്കിയത്. എന്നാൽ അവധി ദിനങ്ങളായ ഒന്നിനും രണ്ടിനും കട തുറക്കാനാകില്ലെന്ന് റേഷൻ വ്യാപാരികൾ നിലപാട് എടുത്തതോടെയാണ് വിതരണം നേരത്തെയാക്കിയത്. നീല, വെള്ള കാർഡുകൾക്കുള്ള സ്പെഷ്യൻ അരി വിതരണം ബുധനാഴ്ച ആരംഭിക്കും. അരിവിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
വിഷു- ഈസ്റ്റർ ഭക്ഷ്യക്കിറ്റ് വിതരണം നാളെ മുതൽ - ഭക്ഷ്യക്കിറ്റ്
എല്ലാ വിഭാഗം കാർഡ് ഉടമകൾക്കും കിറ്റ് ലഭിക്കും