തിരുവനന്തപുരം: സിപിഐ ദേശീയ നേതാവ് ആനി രാജ കേരള പൊലീസിനെ വിമര്‍ശിച്ച സംഭവത്തില്‍ വിശദീകരണവുമായി സിപിഎം സംസ്ഥാന ആക്‌ടിങ് സെക്രട്ടറി എ.വിജയരാഘവന്‍.
ഒറ്റപ്പെട്ട സംഭവങ്ങള്‍ വലുതാക്കി മെച്ചപ്പെട്ട ഗവണ്‍മെന്‍റിനെ മോശമാക്കാന്‍ ചില മാധ്യമങ്ങള്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണ്. ഒരിക്കല്‍ കേരളത്തിലെ ജനങ്ങള്‍ നിരാകരിച്ചതാണെങ്കിലും അതിപ്പോഴും ആവര്‍ത്തിക്കുന്നു. പിണറായി സര്‍ക്കാരിന്‍റെ പൊലീസ് നയം വ്യക്തമാണ്.
ആദ്യ ഇഎംഎസ് സര്‍ക്കാരിന്‍റെ കാലം മുതല്‍ ഇപ്പോഴത്തെ പിണറായി സര്‍ക്കാരിന്‍റെ കാലം വരെ ഒരു സന്ദര്‍ഭത്തിലും അത് ജനവിരുദ്ധമായിരുന്നില്ല. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ മികച്ച രീതിയില്‍ സംസ്ഥാനത്തിന്‍റെ മുന്നേറ്റത്തിനായി പ്രവര്‍ത്തിക്കുകയാണ്.
ALSO READ: 'പൊലീസില്‍ ആര്‍.എസ്.എസ് ഗ്യാങ്' ; ആനി രാജയുടെ പരാമർശം തള്ളി കാനം രാജേന്ദ്രൻ
സിപിഎമ്മും സിപിഐയും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷ സംഘടനകളാണ്. അതിനെ ദുര്‍ബ്ബലപ്പെടുത്തുന്ന നടപടികള്‍ ഉണ്ടാകില്ലെന്ന നിലപാട് സിപിഐ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് വിജയരാഘവന്‍ പറഞ്ഞു.
കേരളത്തിലെ പൊലീസില്‍ ആര്‍എസ്എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും പൊലീസിന്‍റെ പ്രവര്‍ത്തനം ജനവിരുദ്ധമാണെന്നുമായിരുന്നു ആനി രാജ ഡല്‍ഹിയില്‍ വിമര്‍ശനം ഉന്നയിച്ചത്.