തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ ക്രമക്കേടിൽ ലൈഫ് മിഷൻ സിഇഒ യു.വി ജോസിനെ വിജിലൻസ് വീണ്ടും ചോദ്യം ചെയ്തു. സെക്രട്ടേറിയറ്റിലെ യു.വി ജോസിൻ്റെ ഓഫിസിൽ എത്തിയായിരുന്നു ചോദ്യം ചെയ്യൽ. ഇത് രണ്ടാം തവണയാണ് വിജിലൻസ് സംഘം യു.വി ജോസിനെ ചോദ്യം ചെയ്യുന്നത്. യൂണിടാക്കുമായുള്ള കരാറിനെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നും ശിവശങ്കറാണ് കരാർ തയ്യറാക്കിയതെന്നുമാണ് ജോസ് ആദ്യം മൊഴി നൽകിയത്. ഇത് സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ ഇന്നത്തെ ചോദ്യം ചെയ്യലിൽ വിജിലൻസ് സംഘം തേടി.
യു.വി ജോസിനെ വീണ്ടും ചോദ്യം ചെയ്‌ത് വിജിലൻസ് - യുവി ജോസ് ലൈഫ് മിഷൻ സിഇഒ
യൂണിടാക്കുമായുള്ള കരാറിനെക്കുറിച്ച് ഒന്നും അറിയില്ലെന്നും ശിവശങ്കറാണ് കരാർ തയ്യറാക്കിയതെന്നുമാണ് യു.വി ജോസിന്‍റെ മൊഴി