ETV Bharat / state

ആളില്ലാത്ത വീട്ടില്‍ മോഷണം; പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് - വെങ്ങാനൂർ

വെങ്ങാനൂർ ഋഷികേശിൽ ശശിധരൻ നായരുടെ വീട്ടിൽ നിന്നും മോഷണം നടത്തിയതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യം ലഭിച്ചതായി പൊലീസ് അറിയിച്ചു.

ആളില്ലാത്ത വീട്ടില്‍ മോഷണം; പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി പൊലീസ്
author img

By

Published : Aug 1, 2019, 11:46 PM IST

തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂരിലെ ആളില്ലാത്ത വീട്ടിൽ നിന്നും 20 പവനും ഒന്നര ലക്ഷം രൂപയും മോഷ്‌ടിച്ച കേസിൽ പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി വിഴിഞ്ഞം പൊലീസ്. വെങ്ങാനൂർ ഋഷികേശിൽ ശശിധരൻ നായരുടെ വീട്ടിൽ നിന്നും മോഷണം നടത്തിയതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യം ലഭിച്ചതായി പൊലീസ് അറിയിച്ചു. വിരലടയാള വിദഗ്‌ധരും ഡോഗ് സ്ക്വാഡും ഇന്നലെ വീട്ടിലെത്തി തെളിവെടുത്തു. പൊലീസ് നായ മണം പിടിച്ച് സമീപത്തെ ക്ഷേത്രം വരെ പോയി. മോഷണം നടന്ന വീടിന് പരിസരത്തെ ചില വീടുകളിൽ ഏതാനും ദിവസം മുമ്പ് മോഷണശ്രമം നടന്നിട്ടുണ്ട്. വലിയതുറ മുതൽ വിഴിഞ്ഞം വരെയുള്ള സ്ഥലത്തെ മോഷണങ്ങൾക്ക് പിന്നിലും ഈ സംഘങ്ങളാണെന്ന് സംശയമുണ്ടെന്നും പൊലീസ് പറഞ്ഞു.

വിഴിഞ്ഞം വെങ്ങാനൂരിലെ
ആളില്ലാത്ത വീട്ടിൽ നിന്നും 20 പവനും ഒന്നര ലക്ഷം രൂപയും മോഷ്ടിച്ച കേസിൽ പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി വിഴിഞ്ഞം പൊലീസ് പറഞ്ഞു.വെങ്ങാനൂർ ഋഷികേശിൽ ശശിധരൻ നായരുടെ വീട്ടിൽ നിന്നുമാണ് മോഷണം നടത്തിയത്.പ്രതികളുടെ തെന്ന് സംശയിക്കുന്ന സി സി ടി വി ദൃശ്യം ലഭിച്ചതായി പൊലീസ് പറഞ്ഞു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും ഇന്നലെ വീട്ടിലെത്തി തെളിവെടുത്തു.നായ മണം പിടിച്ച് സമീപത്തെ ക്ഷേത്രം വരെ എത്തി നിന്നു. മോഷണം നടന്ന വീടിനു പരിസരത്തെ ചില വീടുകളിൽ ഏതാനും ദിവസം മുൻപ് മോഷണശ്രമം നടന്നതായി പൊലീസ് പറഞ്ഞു. വലിയതുറ മുതൽ വിഴിഞ്ഞം വരെയുള്ള സ്ഥലത്ത് അടുത്ത് നടന്ന മോഷണങ്ങൾക്കു പിന്നിൽ ഈ സംഘങ്ങളാണെന്ന് സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു.

Sent from my Samsung Galaxy smartphone.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.