ETV Bharat / state

തീരശോഷണം പഠിക്കാന്‍ സ്വതന്ത്രസമിതിയെ നിയോഗിക്കണം; ആവശ്യമുന്നയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ - kerala latest news

അഞ്ച് വര്‍ഷം വൈകിയ വിഴിഞ്ഞം തുറമുഖ പദ്ധതി ആണ് അതിവേഗം മുന്നോട്ട് പോകുന്നതെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു

വി ഡി സതീശന്‍  തീരശോഷണം  പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍  വിഴിഞ്ഞം സമരം  വി ഡി സതീശന്‍ വിഴിഞ്ഞം  വിഴിഞ്ഞം തുറമുഖ പദ്ധതി  vd satheeshan  vd satheeshan on vizhinjam port  vizhinjam port  kerala news  kerala latest news  കേരള വാര്‍ത്തകള്‍
തീരശോഷണം പഠിക്കാന്‍ സ്വതന്ത്രസമിതിയെ നിയോഗിക്കണം; ആവശ്യമുന്നയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
author img

By

Published : Aug 23, 2022, 3:52 PM IST

Updated : Aug 23, 2022, 4:10 PM IST

തിരുവനന്തപുരം: തീരശോഷണത്തെ കുറിച്ച് പഠിക്കാന്‍ സ്വതന്ത്ര സമിതിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തണമെന്ന് നിയമസഭയില്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിഴിഞ്ഞം പദ്ധതി നിര്‍മാണം ആരംഭിച്ചതിന് ശേഷം തിരുവനന്തപുരം ജില്ലയില്‍ മാത്രം 600 മീറ്റര്‍ തീരം നഷ്‌ടപ്പെട്ടു. 2014 ല്‍ അന്നത്തെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി നടത്തിയ പഠനത്തില്‍ മൂവായിരത്തിലധികം വീടുകള്‍ നഷ്‌ടപ്പെടുമെന്നാണ് കണ്ടെത്തിയിരുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍

ഇതിന്‍റെ അടിസ്ഥാനത്തില്‍ 471 കോടി പുനരധിവാസ പാക്കേജിനായി മാറ്റിവച്ചു. പിന്നീട് അധികാരത്തിലെത്തിയ ഇടത് സര്‍ക്കാര്‍ വിഷയം ഗൗരവമായെടുത്തില്ല. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ആദ്യ ഘട്ടം 2019-ലാണ് പൂര്‍ത്തീകരിക്കേണ്ടിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ 2024-ല്‍ പദ്ധതി പൂര്‍ത്തീകരിക്കുമെന്നാണ് പറയുന്നത്. നിലവില്‍ അഞ്ച് വര്‍ഷം വൈകിയ പദ്ധതിയാണ് അതിവേഗം മുന്നോട്ടു പോകുന്നു എന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.

വിഴിഞ്ഞം തുറമുഖ പദ്ധതി ആരംഭിച്ചതിന് പിന്നാലെ വലിയതുറയില്‍ മാത്രം മൂന്ന് വരിയോളം വീടുകളാണ് കടലെടുത്തത്. വികസന പദ്ധതികളുടെ ഇരകളാണ് ഇവര്‍. ഇരകളെ സര്‍ക്കാര്‍ ചേര്‍ത്ത് പിടിക്കുകയാണ് വേണ്ടത്. തീരമേഖലയിലെ 235 കുടുംബങ്ങള്‍ സിമന്‍റ് ഗോഡൗണിലെ ദുരിതാശ്വാസ ക്യാമ്പിലാണ്. ഇവരുടെ സ്ഥിതി പരമദയനീയമാണ്.

ഇപ്പോള്‍ വിഴിഞ്ഞത്തു നടക്കുന്നത് മുന്‍കൂട്ടി ആസൂത്രണം ചെയ്‌ത സമരമാണെന്ന് ആരോപിക്കുന്ന മുഖ്യമന്ത്രി ഇങ്ങനെയൊരു സമരം നടന്നില്ലായിരുന്നെങ്കില്‍ അവര്‍ക്കു വേണ്ടി വാടക വീട് കണ്ടെത്തുമായിരുന്നോ. മുട്ടത്തറയില്‍ ഫ്ലാറ്റ് നിര്‍മാണത്തിന് 10 ഏക്കര്‍ സ്ഥലം കണ്ടെത്തുമായിരുന്നോ. ഗത്യന്തരമില്ലാതെയാണ് ലത്തീന്‍ അതിരൂപത സമരത്തിനിറങ്ങിയത്. വിഴിഞ്ഞം പദ്ധതിക്ക് പ്രതിപക്ഷം എതിരല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Last Updated : Aug 23, 2022, 4:10 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.