ETV Bharat / state

സർവകലാശാല ബില്ലുമായി ബന്ധപ്പെട്ട് യുഡിഎഫിൽ അഭിപ്രായ വ്യത്യാസമില്ല; വി ഡി സതീശൻ

സർവകലാശാല ബില്ലുമായി ബന്ധപ്പെട്ട് മുന്നണിക്കുള്ളിൽ ഒറ്റ നിലപാടാണ്. ഘടകകക്ഷികളുമായി ആലോചിച്ചാണ് എല്ലാ വിഷയത്തിലും തീരുമാനമെടുക്കുന്നതെന്നും വി ഡി സതീശൻ.

author img

By

Published : Dec 5, 2022, 4:08 PM IST

vd satheeshan  vd satheeshan university law amendment bill  university law amendment bill  kerala legislative assembly  assembly session  vd satheeshan press meet  vd satheeshan press meet after assembly session  വി ഡി സതീശൻ  വി ഡി സതീശൻ സർവകലാശാല ബില്ല്  ഗവർണർക്കെതിരായ പ്രതികരണം സർവകലാശാല  വി ഡി സതീശൻ നിയമസഭ സമ്മേളനം  വാർത്ത സമ്മേളനം വി ഡി സതീശൻ  വി ഡി സതീശൻ വാർത്ത സമ്മേളനം  പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
വി ഡി സതീശൻ

തിരുവനന്തപുരം: സർവകലാശാല ബില്ലുമായി ബന്ധപ്പെട്ട് ഒരു അഭിപ്രായ വ്യത്യാസവും യുഡിഎഫിൽ ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. യുഡിഎഫിന് ഒറ്റ ശബ്‌ദമാണ്. അത് ഗവർണറുടെ കാര്യത്തിലാണെങ്കിലും സർക്കാരിന്‍റെ കാര്യത്തിലാണെങ്കിലും യുഡിഎഫിന്‍റെ നിലപാട് ഒറ്റ നിലപാടാണെന്നും വി ഡി സതീശൻ പറഞ്ഞു.

വി ഡി സതീശൻ മാധ്യമങ്ങളോട്

ഇത് സംബന്ധിച്ച മാധ്യമ വാർത്തകൾ തെറ്റാണ്. മുന്നണിക്കുള്ളിൽ ഈ വിഷയത്തിൽ ഒറ്റ നിലപാടാണ്. ഘടകകക്ഷികളുമായി ആലോചിച്ചാണ് എല്ലാ വിഷയത്തിലും പ്രതികരിക്കുന്നത്. തീരുമാനമെടുക്കുന്നതും ആലോചിച്ചുറപ്പിച്ചാണെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

ഗവർണർക്കെതിരായ പ്രതികരണം വിഷയാടിസ്ഥാനത്തിലാണ്. യുഡിഎഫ് നിലപാട് നിയമസഭയിൽ ബിൽ പരിഗണനയ്ക്ക് എത്തുമ്പോൾ മനസിലാകും. മുന്നണിക്കുള്ളിലെ പാർട്ടികൾക്ക് വ്യത്യസ്‌ത അഭിപ്രായം സ്വാഭാവികമാണ്. അത് മുന്നണി ചർച്ച ചെയ്‌താണ് പൊതുതീരുമാനമെടുക്കുന്നതെന്നും സതീശൻ വ്യക്തമാക്കി.

Also read: പിൻവാതിൽ നിയമനത്തിൽ പ്രതിപക്ഷ പ്രതിഷേധം; യുഡിഎഫ് കാലത്തെ കത്തുകൾ ഉദ്ധരിച്ച് മന്ത്രി, നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.