തിരുവനന്തപുരം: സര്‍വകലാശാല പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊക്രിയാല്‍ നിഷാങ്കിന് കത്തെഴുതി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
പരീക്ഷയെഴുതുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും വാക്‌സിനേഷന്‍ നല്‍കിയിട്ടില്ല. വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യങ്ങളും നിലവിലില്ല. ഇതുമൂലം ദൂരസ്ഥലങ്ങളില്‍ നിന്നു പോലും പരീക്ഷ എഴുതാന്‍ പോകേണ്ട സ്ഥിതിയുണ്ട്. വേണ്ടത്ര വാഹന സൗകര്യം ഇല്ലാത്തതും കുട്ടികളെ ബുദ്ധിമുട്ടിലാക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് കത്തിൽ പറഞ്ഞു.
ALSO READ: സർവകലാശാലകൾ വിദ്യാർഥികളുടെ ജീവന്‍ വച്ച് പന്താടുന്നു; പരീക്ഷ മാറ്റണമെന്ന് സുധാകരൻ
ഈ അക്കാദമിക് വര്‍ഷത്തില്‍ ക്ലാസുകള്‍ ലഭിക്കാത്തതു മൂലം വിദ്യാര്‍ഥികള്‍ പരീക്ഷയെ എങ്ങനെ നേരിടണമെന്ന് അറിയാത്ത അവസ്ഥയിലാണ്. കൊവിഡ് മൂന്നാം തരംഗത്തിന്‍റെ ആശങ്കയുള്ള സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ യൂണിവേഴ്‌സിറ്റികളും നടത്താന്‍ തീരുമാനിച്ചിട്ടുള്ള പരീക്ഷകള്‍ ഓണ്‍ലൈന്‍ മുഖേനയോ മറ്റു ബദല്‍ മാര്‍ഗങ്ങള്‍ അവലംബിച്ചോ നടത്തുന്നതിന് യുജിസി നിര്‍ദേശം നല്‍കണമെന്നും വി.ഡി സതീശന്‍ കത്തിലൂടെ ആവശ്യപ്പെട്ടു.
ALSO READ: സെന്‍റർ മാറ്റത്തിലൂടെ തിയറി പരീക്ഷകൾ മാത്രം ; അറിയിപ്പുമായി എംജി സർവകലാശാല