ETV Bharat / state

ബഫര്‍ സോണ്‍: കര്‍ഷകരെ സര്‍ക്കാര്‍ വഞ്ചിക്കുന്നുവെന്ന് വി.ഡി സതീശൻ

നേരിട്ട് സ്ഥല പരിശോധന നടത്താതെ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് മാത്രം പരിഗണിച്ച് ബഫര്‍ സോണ്‍ നിശയിക്കാനുള്ള നീക്കം ജനങ്ങളെ വെല്ലുവിളിക്കുന്നതിനു തുല്യമാണെന്നും വിഡി സതീശൻ

VD Satheesan on buffer zone issue  ബഫര്‍ സോണ്‍  വി ഡി സതീശന്‍  ബഫർസോണ്‍ വിഷയത്തിൽ സർക്കാരിനെതിരെ വി ഡി സതീശന്‍  ബഫര്‍സോണ്‍ സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിക്കുന്നു  VD Satheesan  ബഫർസോണ്‍ ഉപഗ്രഹ സര്‍വ്വേ  യുഡിഎഫ്
ബഫര്‍സോണ്‍ വിഷയത്തിൽ സർക്കാർ ജനങ്ങളെ വഞ്ചിക്കുന്നുവെന്ന് വിഡി സതീശൻ
author img

By

Published : Dec 17, 2022, 3:18 PM IST

തിരുവനന്തപുരം: കര്‍ഷകര്‍ ഉള്‍പ്പെടെ സംരക്ഷിത വനമേഖലയ്ക്കു സമീപമുള്ള ജന സമൂഹങ്ങളെ വഞ്ചിക്കുന്ന നിലപാടാണ് ബഫര്‍സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. നേരിട്ട് സ്ഥല പരിശോധന നടത്താതെ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് മാത്രം പരിഗണിച്ച് ബഫര്‍സോണ്‍ നിശയിക്കാനുള്ള നീക്കം അംഗീകരിക്കാനികില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരള സ്‌റ്റേറ്റ് റിമോട്ട് സെന്‍സിങ് ആന്‍ഡ് എന്‍ വയോണ്‍മെന്‍റ് സെന്‍റര്‍ പുറത്തു വിട്ട മാപ്പില്‍ നദികള്‍, റോഡുകള്‍, വാര്‍ഡ് അതിരുകള്‍ എന്നിവ സാധാരണക്കാര്‍ക്ക് ബോധ്യമാകുന്ന തരത്തില്‍ രേഖപ്പെടുത്തിയിട്ടില്ല. 14,916 കെട്ടിടങ്ങള്‍ ബഫര്‍ സോണില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാകുന്നത്. പ്രാദേശികമായ ഒരു പരിശോധനയും ഇല്ലാതെ ബഫര്‍സോണ്‍ മാപ്പ് തയ്യാറാക്കിയത് ജനങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്.

കാര്‍ഷിക മേഖലകളായ ഇടപമ്പാവാലി, ഏഞ്ചല്‍ വാലി വാര്‍ഡുകള്‍ പൂര്‍ണമായും വനഭൂമിയാണെന്ന കണ്ടെത്തല്‍ ഉപഗ്ര സര്‍വ്വേ റിപ്പോര്‍ട്ടിന്‍റെ അശാസ്ത്രീയത വ്യക്തമാക്കുന്നതാണ്. രണ്ട് വാര്‍ഡുകളിലും ആയിരത്തിലധികം കുടുംബങ്ങളുണ്ട്. കാട്ടുമൃഗങ്ങളുടെ ആക്രമണത്തെ പോലും അതിജീവിച്ചാണ് ഈ ഗ്രാമത്തിലെ ജനങ്ങള്‍ മൂന്നു തലമുറയായി കൃഷിയിറക്കുന്നത്.

ഇതുപോലെ സംസ്ഥാനത്തെ നിരവധി ഗ്രാമങ്ങളും ചറുപട്ടണങ്ങളുമൊക്കെ ഉപഗ്രഹ സര്‍വേയില്‍ ബഫര്‍ സോണായി രേഖപ്പെടുത്തിയിട്ടുണ്ട്. ജനങ്ങള്‍ക്ക് മനസിലാകാത്ത മാപ്പിന്‍ മേല്‍ 10 ദിവസത്തിനുള്ളില്‍ വിദഗ്‌ധ സമിതിക്ക് പരാതി നല്‍കണമെന്ന നിര്‍ദേശവും അപ്രായോഗികമാണ്. ജനുവരിയില്‍ സുപ്രീംകോടതി കേസ് പരിഗണിക്കുമ്പോള്‍ ജനവിരുദ്ധമായ ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ കര്‍ഷകര്‍ക്കും മലയോര ജനതക്കും വന്‍ തിരിച്ചടിയാകും.

അതിനാല്‍ അടിയന്തരമായി ഗ്രൗണ്ട് സര്‍വേ നടത്താന്‍ സര്‍ക്കാര്‍ തയാറാകണം. ബഫര്‍ സോണിലെ സര്‍ക്കാരിന്‍റെ ഒളിച്ചു കളി പ്രതിപക്ഷം തുറന്നു കാട്ടിയതാണ്. എന്നിട്ടും നിയമപരമായ വീഴ്‌ചകള്‍ പരിഹരിക്കാതെ കര്‍ഷകരോടുള്ള നിഷേധാത്മക നിലപാടുമായാണ് സര്‍ക്കാര്‍ മുന്നോട്ടു പോയത്.

പ്രാദേശികമായ പ്രത്യേകതകള്‍ പരിഗണിച്ച് കര്‍ഷകരുടെയും മലയോര മേഖലയിലെ സാധാരണക്കാരുടെയും താല്‍പര്യങ്ങള്‍ പരിഗണിച്ച് ബഫര്‍ സോണ്‍ നിശ്ചയിക്കണമെന്നാണ് യുഡിഎഫ് നിലപാട്. കര്‍ഷകരെയും സാധാരണക്കാരെയും ചേര്‍ത്തു നിര്‍ത്തേണ്ട സര്‍ക്കാര്‍ ബഫര്‍സോണില്‍ അവരെ ഒറ്റികൊടുക്കാനാണ് ശ്രമിക്കുന്നത്.

മനുഷ്യത്വ രഹിതവും കര്‍ഷക വിരുദ്ധവുമായ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം ജനങ്ങളെ അണിനിരത്തി യുഡിഎഫ് പ്രതിരോധിക്കുമെന്നും വി.ഡി സതീശന്‍ മുന്നറിയിപ്പു നല്‍കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.