ETV Bharat / state

'സില്‍വര്‍ ലൈനില്‍ സി.പി.എം കേന്ദ്ര നേതൃത്വം വ്യക്തത വരുത്തണം'; യെച്ചൂരിയ്‌ക്ക് കത്തയച്ച് വി.ഡി സതീശന്‍ - യെച്ചൂരിയ്‌ക്ക് കത്തയച്ച് വി.ഡി സതീശന്‍

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ കോര്‍പറേറ്റ് താത്പര്യങ്ങള്‍ സംരക്ഷിക്കുകയും അഴിമതി നടത്തുകയും മാത്രമാണ് പദ്ധതിയുടെ ലക്ഷ്യമെന്നും വിഡി സതീശൻ അയച്ച കത്തിൽ പറയുന്നു.

VD satheesan letter to sitaram yechury  'സില്‍വര്‍ ലൈനില്‍ സി.പി.എം കേന്ദ്ര നേതൃത്വം വ്യക്തത വരുത്തണമെന്ന് വി.ഡി സതീശന്‍  യെച്ചൂരിയ്‌ക്ക് കത്തയച്ച് വി.ഡി സതീശന്‍  വി.ഡി സതീശന്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചു
'സില്‍വര്‍ ലൈനില്‍ സി.പി.എം കേന്ദ്ര നേതൃത്വം വ്യക്തത വരുത്തണം' ; യെച്ചൂരിയ്‌ക്ക് കത്തയച്ച് വി.ഡി സതീശന്‍
author img

By

Published : Apr 5, 2022, 11:04 PM IST

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ച് സി.പി.എം കേന്ദ്ര നേതൃത്വം വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചു. കോര്‍പറേറ്റ് താത്പര്യങ്ങള്‍ സംരക്ഷിക്കുകയും അഴിമതി നടത്തുകയും മാത്രമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് കത്തിൽ ആരോപിക്കുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന് രണ്ട് ലക്ഷം കോടിയിലധികം ചെലവ് വരുന്ന സില്‍വര്‍ ലൈന്‍ പദ്ധതി താങ്ങാനാകില്ലെന്നും കത്തില്‍ പറയുന്നു.

ALSO READ: 23-ാം പാർട്ടി കോൺ​ഗ്രസിന് കണ്ണൂരിൽ തുടക്കം; ചെങ്കൊടി ഉയർത്തി പിണറായി

മുംബൈ - അഹമ്മദാബാദ് അതിവേഗ റെയില്‍വെയെ നഖശിഖാന്തം എതിര്‍ക്കുന്ന സി.പി.എം, സില്‍വര്‍ ലൈന്‍ പദ്ധതിയെ പിന്തുണക്കുന്നത് എങ്ങനെയാണെന്നും യെച്ചൂരിക്ക് അയച്ച കത്തിൽ പ്രതിപക്ഷ നേതാവ് ചോദിച്ചു. പാരിസ്ഥിതികമായും സാമൂഹികമായും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ പദ്ധതി സൃഷ്‌ടിക്കും. ഇടത് പക്ഷത്തിന്‍റെ പ്രത്യയശാസ്ത്ര നിലപാടില്‍ നിന്ന് വ്യതിചലിച്ച് തീവ്ര വലതുപക്ഷ നിലപാടുകളാണ് കേരളത്തിലെ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് അയച്ച കത്തില്‍ കുറ്റപ്പെടുത്തി.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.