ETV Bharat / state

സുധാകരന്‍ രാജി സന്നദ്ധതയറിയിച്ചെന്നത് പച്ചക്കള്ളം, വാര്‍ത്തയൊന്നും കിട്ടിയില്ലെങ്കില്‍ വേറെ പണിക്ക് പോകാന്‍ പറയണം : വി.ഡി സതീശന്‍ - വാര്‍ത്ത

കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറാന്‍ സന്നദ്ധതയറിയിച്ച് കെ.സുധാകരന്‍ കേന്ദ്ര നേതൃത്വത്തിന് കത്തയച്ചുവെന്ന വാര്‍ത്ത ശൂന്യാകാശത്ത് നിന്ന് സൃഷ്‌ടിച്ചെടുത്ത പച്ചക്കള്ളമെന്ന് വി.ഡി സതീശന്‍

VD Satheesan  KPCC  KPCC President  Sudhakaran  Opposition Leader  VD Satheesan get angry on Media  സുധാകരന്‍റെ രാജി  മാധ്യമ പ്രവര്‍ത്തകരോട് ക്ഷുഭിതനായി  സതീശന്‍  പ്രതിപക്ഷ നേതാവ്  തിരുവനന്തപുരം  മാധ്യമ വാര്‍ത്ത  വാര്‍ത്ത  സര്‍വകലാശാല
'സുധാകരന്‍റെ രാജി പച്ചക്കള്ളം, വാര്‍ത്തയൊന്നും കിട്ടിയില്ലെങ്കില്‍ വേറെ പണിക്ക് പോകാന്‍ പറയണം'; മാധ്യമ പ്രവര്‍ത്തകരോട് ക്ഷുഭിതനായി വി.ഡി സതീശന്‍
author img

By

Published : Nov 16, 2022, 3:43 PM IST

തിരുവനന്തപുരം : രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ വാര്‍ത്തയൊന്നും കിട്ടിയില്ലെങ്കില്‍ വേറെ പണിക്കുപോകാന്‍ പറയണമെന്ന് മാധ്യമ പ്രവര്‍ത്തകരോട് ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറാന്‍ സന്നദ്ധത അറിയിച്ച് കെ.സുധാകരന്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചെന്ന വാര്‍ത്ത ശൂന്യാകാശത്ത് നിന്ന് സൃഷ്‌ടിച്ചെടുത്ത പച്ചക്കള്ളമാണെന്നും അദ്ദേഹം അറിയിച്ചു. കെ സുധാകരന്‍ അങ്ങനെയൊരു കത്ത് നല്‍കിയിട്ടില്ല. കത്തിന്‍റെ ഉള്ളടക്കത്തില്‍ പ്രതിപക്ഷ നേതാവിനെതിരെ പരാമര്‍ശം നടത്തിയെന്ന നുണ അടിച്ചുവിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവിന് കെപിസിസി പ്രസിഡന്‍റിന്‍റെ പിന്തുണ ലഭിക്കുന്നില്ലെന്നതാണ് കത്തിന്‍റെ ഉള്ളടക്കമായി പറയുന്നത്. ദിവസേന നാലും അഞ്ചും തവണ കെപിസിസി അധ്യക്ഷനുമായി ഫോണില്‍ സംസാരിക്കുന്നുണ്ട്. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ വാര്‍ത്തയൊന്നും കിട്ടിയില്ലെങ്കില്‍ വേറെ പണിക്കുപോകാന്‍ പറയണമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയോട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കേരളത്തിലെ നേതാക്കളെ കുറിച്ച് അതൃപ്തി പ്രകടിപ്പിച്ചുവെന്ന തെറ്റായ വാര്‍ത്തയും ഡല്‍ഹിയില്‍ നിന്ന് വന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

മാധ്യമ പ്രവര്‍ത്തകരോട് ക്ഷുഭിതനായി വി.ഡി സതീശന്‍

രൂക്ഷമായ വിലക്കയറ്റത്തിലും സര്‍വകലാശാല വിഷയത്തിലും സ്വപ്‌നയുടെ വെളിപ്പെടുത്തലിലും പിന്‍വാതില്‍ നിയമനത്തിലും പൊലീസ് അതിക്രമങ്ങളിലും പ്രതിക്കൂട്ടിലായ സിപിഎമ്മിനെയും സര്‍ക്കാരിനെയും രക്ഷിക്കാനാണ് ഇത്തരം വാര്‍ത്തകള്‍ ബോധപൂര്‍വം സൃഷ്‌ടിക്കുന്നത്. ഇനി ഇത്തരം കള്ള വാര്‍ത്തകള്‍ക്കെതിരെ ശക്തമായി പ്രതികരിക്കേണ്ടി വരുമെന്നും അദ്ദേഹം അറിയിച്ചു. ഇത്തരം കള്ള വാര്‍ത്തകള്‍ കൊടുക്കുന്ന മാധ്യമങ്ങളുടെയും മാധ്യമ പ്രവര്‍ത്തകരുടെയും വിശ്വാസ്യതയാണ് നഷ്‌ടപ്പെടുന്നത്. അല്ലാതെ കോണ്‍ഗ്രസ് നേതാക്കളുടെ വിശ്വാസ്യത പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ കോണ്‍ഗ്രസില്‍ ഒരു അഭിപ്രായ വ്യത്യാസവുമില്ല. പ്രസംഗത്തിനിടെയുണ്ടായ പരാമര്‍ശം നാവു പിഴയാണെന്ന് കെപിസിസി അധ്യക്ഷന്‍ വിശദീകരിച്ചിട്ടുണ്ട്. മറുപടി തൃപ്തികരമാണെന്ന് ദേശീയ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. പിന്നെ എന്ത് അഭിപ്രായ വ്യത്യാസമാണ് കോണ്‍ഗ്രസിലുള്ളതെന്നും അദ്ദേഹം ചോദിച്ചു.

മുസ്ലിം ലീഗ് നേതൃത്വവുമായി സംസാരിച്ച് അവരുടെ ആശങ്കകള്‍ പരിഹരിക്കാനുള്ള കാര്യങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. എല്ലാ കാലത്തും മതേതര നിലപാട് സ്വീകരിച്ചിട്ടുള്ള കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവാണ് കെ.സുധാകരനെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.