ETV Bharat / state

കെ.കെ രമ വിധവയായത് പാർട്ടി കോടതിയുടെ വിധിയില്‍, ആ ജഡ്‌ജിയാണ് കേരളം ഭരിക്കുന്നത്: വി.ഡി സതീശന്‍

നിയമസഭയിൽ കെ.കെ രമയെ എം.എം മണി അധിക്ഷേപിച്ച സംഭവത്തിൽ നിയമസഭയില്‍ നടത്തിയ പ്രതിഷേധത്തിന് ശേഷമാണ് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശമനം ഉന്നയിച്ചത്

കെ കെ രമ  വി ഡി സതീശന്‍  എം എം മണി  പിണറായി വിജയന്‍  പ്രതിപക്ഷ നേതാവ്  നിയമസഭ  VD Satheesan  KK Rama  Legislative Assembly  MM Mani
കെ.കെ രമ വിധവയായത് പാർട്ടി കോടതിയുടെ വിധിയില്‍, വിധി പ്രഖ്യാപിച്ച ജഡ്‌ജിയാണ് ഇന്ന് കേരളം ഭരിക്കുന്നത്: വി.ഡി സതീശന്‍
author img

By

Published : Jul 15, 2022, 10:33 AM IST

Updated : Jul 15, 2022, 10:49 AM IST

തിരുവനന്തപുരം: നിയമസഭയിൽ കെ.കെ രമയെ എം.എം മണി അധിക്ഷേപിച്ച സംഭവത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശഷനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കെ.കെ രമ വിധവയായത് പാർട്ടി കോടതിയുടെ വിധിയിലാണ്. ആ വിധി പ്രഖ്യാപിച്ച ജഡ്‌ജിയാണ് ഇന്ന് കേരളം ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെന്നും വി ഡി സതീശൻ പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

ചോരയുടെ കറ ഇപ്പോഴും മുഖ്യമന്ത്രിയുടെ കൈകളിലുണ്ട്. കേരളത്തിൽ വിധവകളെ ഉണ്ടാക്കുന്ന പാർട്ടിയാണ് സിപിഎം. നിയമസഭയിൽ കെ.കെ രമയെ അധിക്ഷേപിച്ച എം.എം മണിയെ തിരുത്താൻ മുഖ്യമന്ത്രി തയ്യാറായില്ല.

ക്രൂരമായ പ്രതികരണമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്നും വി ഡി സതീശൻ പറഞ്ഞു. കെ.കെ രമയ്‌ക്കെതിരായ എം.എം മണിയുടെ പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ നടത്തിയ പ്രതിഷേധത്തിനു ശേഷം പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വി ഡി സതീശൻ.

Last Updated : Jul 15, 2022, 10:49 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.