ETV Bharat / state

'തൊണ്ടിമുതല്‍ മാറ്റിയത് ഗുരുതര കുറ്റം': ആന്‍റണി രാജു രാജിവയ്‌ക്കണമെന്ന് വി.ഡി സതീശൻ

പ്രതിയെ രക്ഷിക്കാന്‍ തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചുവെന്ന, മന്ത്രി ആന്‍റണി രാജുവിനെതിരായ കേസ് 1994ല്‍ വഞ്ചിയൂര്‍ പൊലീസാണ് രജിസ്റ്റര്‍ ചെയ്‌തത്. ഓഗസ്റ്റ് നാലിന് വീണ്ടും കോടതി പരിഗണിക്കാനിരിക്കെ നിര്‍ണായക രേഖകള്‍ പുറത്തുവന്നതിനെ തുടര്‍ന്നുള്ള വിവാദത്തിലാണ് വി.ഡി സതീശന്‍റെ പ്രതികരണം

ആന്‍റണി രാജു രാജിവയ്‌ക്കണമെന്ന് വിഡി സതീശൻ  തൊണ്ടി മുതലില്‍ കൃത്രിമം നടത്തിയ കേസ്  ആന്‍റണി രാജുവിനെതിരായ കേസിനെതിരെ വിഡി സതീശന്‍  vd satheesan against antony raju
'തൊണ്ടി മാറ്റി കുറ്റവാളിയെ രക്ഷപ്പെടുത്തിയത് ഗുരുതര കുറ്റം'; ആന്‍റണി രാജു രാജിവയ്‌ക്കണമെന്ന് വി.ഡി സതീശൻ
author img

By

Published : Jul 19, 2022, 5:01 PM IST

Updated : Jul 19, 2022, 5:15 PM IST

തിരുവനന്തപുരം: തൊണ്ടി മുതല്‍ മാറ്റി കുറ്റവാളിയെ രക്ഷപ്പെടുത്തിയെന്ന ഗുരുതരമായ കുറ്റം ചെയ്‌ത ആന്‍റണി രാജു മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആരോപണം വളരെ ഗൗരവമുള്ളതാണ്. ഇത്രയും കുറ്റംകൃത്യം ചെയ്‌തയാള്‍ക്ക് ഒരു നിമിഷം പോലും മന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.

തൊണ്ടിമുതല്‍ മാറ്റിയ കേസില്‍ ആന്‍റണി രാജു രാജിവയ്‌ക്കണമെന്ന് വി.ഡി സതീശൻ

ഹൈക്കോടതി, വിജിലന്‍സിന്‍റെ നിര്‍ദേശപ്രകാരമാണ് കേസെടുത്തത്. തൊണ്ടി മുതല്‍ അടിച്ചുമാറ്റുന്ന പണി ഒരു അഭിഭാഷകനും ചെയ്യില്ല. ഹാഷിഷ് കേസിലെ പ്രതിയെ രക്ഷിക്കാനാണ് ഇങ്ങനെ ചെയ്‌തത്. ഈ കേസ് എന്തുകൊണ്ടാണ് ഇത്രകാലമായിട്ടും കോടതി പരിഗണിക്കാത്തതെന്നും അന്വേഷിക്കണം.

MORE READ| 16 വര്‍ഷങ്ങള്‍ക്ക് മുമ്പ് കുറ്റപത്രം സമര്‍പ്പിച്ചു; ആന്‍റണി രാജു പ്രതിയായ കേസില്‍ വിചാരണ നടപടി ഇഴയുന്നതായി ആക്ഷേപം

ഈ കാലതാമസത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് ഹൈക്കോടതിക്ക് പരാതി നല്‍കും. നിയമപരമായ തടസമുള്ളതുകൊണ്ട് ഈ വിഷയം ഏത് രീതിയില്‍ നിയമസഭയില്‍ അവതരിപ്പിക്കണമെന്ന് യു.ഡി.എഫ് തീരുമാനിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Last Updated : Jul 19, 2022, 5:15 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.