തിരുവനന്തപുരം: വടക്കഞ്ചേരി അപകടത്തിന്‍റെ അന്വേഷണ റിപ്പോർട്ട് ഗതാഗത കമ്മിഷണർ എസ് ശ്രീജിത്ത് ഐപിഎസ് ഇന്ന് സർക്കാരിന് സമർപ്പിക്കും. അപകടത്തിന്‍റെ വിശദമായ അന്വേഷണ റിപ്പോർട്ടാണ് ഗതാഗത കമ്മിഷണർ ഇന്ന് ഗതാഗതവകുപ്പ് മന്ത്രി ആന്‍റണി രാജുവിന് സമർപ്പിക്കുക. ഇന്നലെ (ഒക്‌ടോബർ 08) വൈകിട്ട് ആണ് പാലക്കാട് എൻഫോഴ്‌സ്‌മെന്‍റ് ആർടിഒ എം കെ ജയേഷ് കുമാർ വിശദ റിപ്പോർട്ട് ഗതാഗത കമ്മിഷണർക്ക് കൈമാറിയത്.
റിപ്പോർട്ട് പരിശോധിച്ച ശേഷമാകും മോട്ടോർ വാഹന വകുപ്പിൻ്റെ തുടർ നടപടികൾ. ഡ്രൈവർ ജോമോനും ബസിൻ്റെ ഉടമക്കുമെതിരെയുള്ള തുടർനടപടികളിൽ ഇന്ന് തീരുമാനമുണ്ടാകാനും സാധ്യതയുണ്ട്. ജോമോന്‍റെ രക്തപരിശോധന ഫലം ഇന്ന് പൊലീസിന് ലഭിച്ചേക്കും.
അപകട കാരണം, സാഹചര്യം, ബസിലെ നിയമ ലംഘനം എന്നിവ വിശകലനം ചെയ്‌താണ് 18 പേജുള്ള റിപ്പോർട്ട്. കൂടാതെ അപകടം ഡിജിറ്റൽ പുനരാവിഷ്ക്കരണവും റിപ്പോർട്ടിന് ഒപ്പം ചേർത്തിട്ടുണ്ട്.
Also read: മുന്നറിയിപ്പുകള്‍ നിരന്തരം അവഗണിച്ചു; വടക്കഞ്ചേരി അപകടത്തിലെ ബസ് ഉടമയും അറസ്‌റ്റില്‍