തിരുവനന്തപുരം: ജില്ല പ്രസിഡന്‍റ് വി. വി. രാജേഷിനെ തിരുവനന്തപുരം നഗരസഭയിലേക്ക് മത്സരിപ്പിക്കാൻ ബിജെപിയുടെ തീരുമാനം. മേയർ സ്ഥാനം വനിത സംവരണം ആണെങ്കിലും മുതിർന്ന നേതാക്കളെ ഇറക്കി പോരാട്ടം കടുപ്പിക്കാനുള്ള തീരുമാനത്തിന്‍റെ ഭാഗമായാണ് വി. വി. രാജേഷിനെ മത്സരിപ്പിക്കാൻ തീരുമാനിച്ചത്. നഗരസഭ ഭരണം ഉറപ്പിക്കണം എന്നാണ് ദേശീയ നേതൃത്വം സംസ്ഥാന ഘടകത്തിലെ നൽകിയിരിക്കുന്ന നിർദേശമെന്ന് സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു.
തിരുവനന്തപുരം വിമാനത്താവള വികസനം ഉൾപ്പെടെയുള്ള വികസന വിഷയങ്ങൾ മുൻനിർത്തിയാകും തെരഞ്ഞെടുപ്പിനെ നേരിടുകയെന്ന് വി. വി. രാജേഷ് പറഞ്ഞു. പരമാവധി സീറ്റ് പിടിച്ചെടുക്കുകയാണ് ബിജെപി ലക്ഷ്യം.