തിരുവനന്തപുരം/ഡൽഹി: സ്വർണക്കടത്ത് കേസിന്‍റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി നടത്തുന്ന ഉപവാസ സമരത്തിൻ്റെ രണ്ടാം ദിവസമായ ഇന്ന് കേന്ദ്ര വിദേശകാര്യ വകുപ്പ് സഹമന്ത്രി വി.മുരളീധരൻ ഉപവസിക്കും. ഡൽഹിയിലെ ഔദ്യോഗിക വസതിയിലാണ് ഉപവാസ സമരം. രാവിലെ 10ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി മുരളീധര റാവു ഉപവാസ സമരം ഉദ്ഘാടനം ചെയ്യും. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. പാർട്ടിയുടെ പ്രമുഖ നേതാക്കളും പ്രതിഷേധത്തില്‍ പങ്കെടുക്കും. ഉപവാസ സമരത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് വൈകിട്ട് കൊല്ലം ജില്ലയില്‍ ബിജെപി പ്രവർത്തകരുടെ വെർച്ച്വൽ റാലി സംഘടിപ്പിക്കും. ഇന്നലെ മുതലാണ് ബിജെപിയുടെ ഉപവാസ സമരം ആരംഭിച്ചത്. ഒ.രാജഗോപാൽ എംഎൽഎയാണ് ആദ്യ ദിവസം ഉപവാസമിരുന്നത്.
സ്വര്‍ണക്കടത്ത് കേസില്‍ പ്രതിഷേധം ശക്തമാക്കി ബിജെപി; കേന്ദ്ര മന്ത്രി വി മുരളീധരൻ ഇന്ന് ഉപവസിക്കും - bjp protest
രാവിലെ 10ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി മുരളീധര റാവു ഉപവാസ സമരം ഉദ്ഘാടനം ചെയ്യും