തിരുവനന്തപുരം:കോഴിക്കോട് ബാലുശ്ശേരി ഉണ്ണികുളത്ത് പീഡനത്തിനിരയായ നേപ്പാൾ സ്വദേശിയായ ആറു വയസുക്കാരിയുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തു. ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് മെഡിക്കൽ കോളേജ് സൂപ്രണ്ടുമായി ചർച്ച നടത്തിയതായും കുട്ടികൾക്ക് നേരെ അതിക്രമം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
ഉണ്ണികുളം പീഡനം: ആറു വയസുകാരിയുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തു
കുട്ടികൾക്ക് നേരെ അതിക്രമം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി.
ഉണ്ണികുളം പീഡനം: ആറു വയസുക്കാരിയുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തു